You are Here : Home / USA News

അരിസോണയില്‍ വിഷു ആഘോഷിച്ചു

Text Size  

Story Dated: Wednesday, April 30, 2014 09:11 hrs UTC

 മനു നായര്‍        
    
ഫീനിക്‌സ്‌: വിഷുക്കണിയും കൈനീട്ടവും വിഭവസമൃദ്ധമായ സദ്യയുമായി അരിസോണയിലെ മലയാളി സമൂഹം കേരളാ ഹിന്ദൂസ്‌ ഓഫ്‌ അരിസോണയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന്‌ ശനിയാഴ്‌ച എ എസ്‌ യു പ്രിപ്പെറ്ററി അക്കാഡമി ഓഡിറ്റോറിയത്തില്‍ വച്ച്‌ വിഷു സമുചിതമായി ആഘോഷിച്ചു. രാവിലെ 11 മണിക്ക്‌ നാരായണ പിള്ള, ഡോ.ഹരികുമാര്‍ കളീക്കല്‍, വിജയ്‌ ശങ്കര്‍, രാജം സുന്ദരം, ജയ കൃഷ്‌ണന്‌ എന്നിവര്‍ ചേര്‍ന്ന്‌ നിറദീപം കൊളുത്തി ആഘോഷ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ പ്രാര്‍ഥനാ ഗാനം ആലപിച്ചു. ദിലീപ്‌ പിള്ള എല്ലാവരെയും ആഘോഷ പരിപടിയിലേക്ക്‌ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തുതോടൊപ്പം ഏവര്‍ക്കും വിഷു ആശംസകളും നേര്‌ന്നു. സുന്ദരം കല്‌പ്പാത്തിയാണ്‌ വിഷു സന്ദേശം നല്‌കിയത്‌.

അരണ്യ ശ്രീജിത്ത്‌, രമ്യ രാജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര, അനിതാ പ്രസീദും സംഘവും, സ്‌മിത ഗോവിന്ദും സംഘവും, രമ്യ അരുണ്‌കൃഷ്‌ണന്‌, വര്‌ഷ ദാമോദര്‌, മഞ്ചു രാജേഷ്‌ എന്നിവര്‌ അവതരിപ്പിച്ച ഡാന്‍സുകള്‍, അരിസോണയിലെ ഗായക സംഘം അവതരിപ്പിച്ച വിവിധ ഗാനോപഹാരങ്ങള്‍ തുടങ്ങി മുതിര്‌ന്നവരും കുട്ടികളും ഒരുപോലെ ആസ്വാദ്യജനകമായ വിവിധ കലാപരിപടികളാല്‌ സമ്പന്നമായിരുന്നു വിഷു ആഘോഷം. വിവിധ നൃത്ത വിദ്യാലയങ്ങളിലെ കുരുന്ന്‌ പ്രതിഭകള്‍ക്ക്‌ അവരവരുടെ കലാവൈഭവം പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയായി ഈ ആഘോഷവേള. സ്‌മൃതി ജ്യോതിഷ്‌ പ്രോഗ്രാമിന്റെ എംസിയായി പ്രവര്‌ത്തിച്ചു.

പരമ്പരാഗതരീതിയില്‍ കണിയൊരുക്കി വിഷുക്കണി ദര്‍ശനവും തുടര്‍ന്ന്‌ വിഷുക്കൈനീട്ടവും നല്‌കിയപ്പോള്‌ എല്ലാവരെയും ഗൃഹാതുരത്വത്തിന്റെ ഓര്‌മകളിലേക്ക്‌ കൂട്ടികൊണ്ടുപോയി. ഗിരിഷ്‌ ചന്ദ്ര9, വേണുഗോപാല്‍ നായര്‍, ശ്രീകുമാര്‌ കൈതവന, സുരേഷ്‌ കുമാര്‍, കൃഷ്‌ണ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇരുപതിലധികം വിഭവങ്ങോളോടുകൂടിയ വിഷു സദ്യ ഒരുക്കിയത്‌.

ആഘോഷപരിപാടികള്‌ക്ക്‌ ബാബു തിരുവല്ല, സുരേഷ്‌ കുമാര്‍, വേണുഗോപാല്‍ നായര്‍, ശ്രീകുമാര്‌ കൈതവന, രാജേഷ്‌ ബാബാ, മനു നായര്‍, സുധീര്‍ കൈതവന, ശ്രീപ്രസാദ്‌, ശ്യാം രാജ്‌, ജിജു അപ്പുകുട്ടന്‍, കൃഷ്‌ണ കുമാര്‍ എന്നിവര്‌ നിസ്‌തുലമായ സേവനവും പ്രദാനം ചെയ്‌തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.