നിബു വെള്ളവന്താനം
ഫ്ളോറിഡ: ജൂലൈ 24 മുതല്‍ 27 വരെ ഹൂസ്റ്റണ്‍ പട്ടണത്തിലെ ലോകോത്തര കണ്വന്ഷന് സെന്ററായ ക്രൗണ്‍ പ്ലാസയില്‍ വെച്ചു നടക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അമേരിക്കയിലും കാനഡയിലുമുള്ള വിശ്വാസികളുടെ പന്ത്രണ്ടാമത് ഫാമിലി കോണ്‍ഫ്രന്‍സ് മഹാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള പ്രൊമോഷണല്‍ യോഗം ഫ്ളോറിഡ ലേക്ക്ലാന്റിലുള്ള എബനേസര്‍ ഐ.പി.സി. സഭയില്‍ മെയ് 4നു ഞായറാഴ്ച വൈകുന്നേരം 4.30 നു നടക്കും. സെന്റര്‍ ഫ്ളോറിഡയിലും സമീപ പ്രദേശങ്ങളിലുമുള്ള ഐ.പി.സി സഭാ ശുശ്രുഷകന്മാരും ഐ.പി.സി റീജിയന് സംഘടനാ ഭാരവാഹികളും വിവിധ സഭകളിലെ വിശ്വാസ പ്രതിനിധികളും പങ്കെടുക്കും. കണ്വന്ഷന് ക്രമീകരണങ്ങളെക്കുറിച്ചും സാമ്പത്തിക വിഷയവും, പ്രോഗ്രാം ക്രമീകരണങ്ങളെക്കുറിച്ചും നാഷണല്‍ കണ്‍വീനര്‍ റവ. ഏബ്രഹാം ചാക്കോ, നാഷണല്‍ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ എന്നിവര്‍ വിശദീകരണങള്‍ നടത്തും.
എറെ പുതുമകള്‍ നിറഞ്ഞതും യുവജനങ്ങള്‍ക്കും സഹോദരിമാര്‍ക്കും പ്രത്യേകം നടത്തപ്പെടുന്നതുമായ പരിപാടികളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഭാരവാഹികള്‍ വിശദീകരിക്കും. ഫാമിലി കോണ്ഫ്രന്സിനെ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകളായ ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങിയ സൈറ്റുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും രജിസ്ടേഷന് പുരോഗമിച്ചു വരുന്നതായും സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍ അറിയിച്ചു. കണ്‍വന്‍ഷനോട് അനുബന്ധിച്ച് എത്തുന്നവര്‍ക്ക് വിനോദ സഞ്ചാരത്തിനുള്ള ക്രമീകരണങളും പ്രധാന സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യങളും നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രിത്വത്തില്‍ ചെയ്തുവരുന്നു. രജിസ്ടേഷനും കൂടുതല്‍ വിവരങള്ക്കും: പാസ്റ്റര്‍ ജോര്‍ജ് തോമസ്: 8632551815. www.ipcfamilyconference.org
Comments