You are Here : Home / USA News

വിചാരവേദിയുടെ 2013-ലെ സാഹിത്യ അവര്‍ഡ്‌ ഡോ. എന്‍. പി. ഷീലയ്‌ക്ക്‌.

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, April 25, 2014 10:05 hrs UTC

ന്യൂയോര്‍ക്ക്‌: വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 12-ന്‌ ശനിയാഴ്‌ച രാവിലെ ഒന്‍പതു മണിക്ക്‌ സാഹിത്യത്തിലെ വിവിധ വിഭാഗത്തിലുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കേരള കള്‍ച്ചറല്‍ സെന്ററില്‍ (222-66 ബ്രാഡോക്ക്‌ അവന്യൂ, ക്യൂന്‍സ്‌ വില്ലേജ്‌) ഒരു സാഹിത്യ സെമിനാര്‍ അരങ്ങേറുന്നതാണ്‌.

അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വിചാരവേദി മാസം തോറും സാഹിത്യ ചര്‍ച്ചകള്‍ നടത്തുകയും അമേരിക്കന്‍ മലയാളി എഴുത്തുകാരെ ആദരിക്കുകയും ചെയ്‌തു പോരുന്നു. ലേഖനസമാഹാരം, ചെറുകഥാസമാഹാരം, നോവല്‍, സഞ്ചാരസാഹിത്യം തുടങ്ങിയവയിലൂടെ മലയാള സാഹിത്യത്തിലേക്ക്‌ ഗണനീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. എന്‍.?പി. ഷീലയെ അംഗങ്ങളുടെ അഭിപ്രായം സമന്വയിപ്പിച്ചു കൊണ്ട്‌ 2013-ലെ വിചാരവേദിയുടെ സാഹിത്യ അവാര്‍ഡ്‌ (500 ഡോളര്‍) നല്‍കി ആദരിക്കുന്നതാണ്‌. ഡോ. എന്‍. പി. ഷീലയുടെ കൃതികളുടെ ചര്‍ച്ചയും പ്രസ്‌തുത സെമിനാറില്‍ ഉണ്ടായിരിക്കും.?

കൂടാതെ, ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതകളും എഴുതി പ്രസിദ്ധനായ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനേയും, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വിവിധ ശാഖയിലുള്ള അന്‍പതില്‍ പരം പുസ്‌തകങ്ങളുടെ നിരൂപണം, ലേഖനം, കഥ, കവിത, നര്‍മ്മഭാവന തുടങ്ങി മലയാള സാഹിത്യത്തിലേക്ക്‌ നല്‍കിയിട്ടുള്ള? അമൂല്യമായ സംഭാവനയും നിസ്വാര്‍ത്ഥമായ സേവന തത്‌പരതയും മാനിച്ച്‌ പ്രശസ്‌തനായ സുധീര്‍ പണിക്കവീട്ടിലിനേയും പ്രസ്‌തുത സമ്മേളനത്തില്‍ ആദരിക്കുന്നതും അവരുടെ രചനകള്‍ ചര്‍ച്ച ചെയ്യുന്നതുമാണ്‌.

സാഹിത്യകാരന്മാരുടേയും സാഹിത്യ പ്രേമികളുടേയും ഭാഷാസ്‌നേഹികളുടേയും സാന്നിദ്ധ്യവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക വാസുദേവ്‌ പുളിക്കല്‍
516 749 1939, സാംസി കൊടുമണ്‍ 516 270 4302. സെക്രട്ടറി?സാംസി കൊടുമണ്‍ അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.