You are Here : Home / USA News

ഈസ്റ്റര്‍ ആഘോഷം പരസ്‌നേഹത്തിലേക്ക്‌ നയിക്കണം: കെസിബിസി

Text Size  

Story Dated: Sunday, April 20, 2014 10:30 hrs UTC



കൊച്ചി: സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഈസ്റ്റര്‍ മംഗളങ്ങള്‍ കേരള കത്തോലിക്കാമെത്രാന്‍സമിതി എല്ലാവര്‍ക്കും ആശംസിച്ചു. അനന്തസ്‌നേഹത്തിന്റെ പ്രതീകമായ യേശുക്രിസ്‌തു തന്റെ ഉത്ഥാനത്തിലൂടെ ശാന്തിയുടെയും പ്രതിക്ഷയുടെയും നവ്യമായ സന്തോഷമാണ്‌ ലോകത്തിനു നല്‌കുന്നത്‌. നിരാലംബര്‍ക്കും പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്കുംവേണ്ടി ജീവിതം ബലി യര്‍പ്പിക്കുന്നവര്‍ അനശ്വരരായിത്തീരുമെന്ന്‌ ഉയിര്‍പ്പുതിരുനാള്‍ നമ്മെ പഠിപ്പിക്കുന്നു. നാം ആയിരിക്കുന്നിടത്ത്‌ നന്മ ചെയ്യുമ്പോള്‍ യേശുവിന്റെ ഉയിര്‍പ്പ്‌ നമ്മിലും സംഭവിക്കുന്നു.

നമുക്ക്‌ സന്തോഷത്തോടെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ സാധിക്കുമ്പോള്‍ ലോകത്തിലെ അനേകായിരങ്ങള്‍ക്ക്‌ ഉത്ഥാനതിരുന്നാളിന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ല എന്നചിന്ത പരസ്‌നേഹത്തിലേക്ക്‌ നമ്മെ നയിക്കട്ടെ. സാഹോദര്യവും ഐക്യവും സ്‌നേഹവും നന്മയും പങ്കുവയക്കാനും വളര്‍ത്താനും ഉയിര്‍പ്പുത്തിരുനാളിലൂടെ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന്‌ കെസിബിസി പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ്‌ ജോസഫ്‌ കരിയില്‍ എന്നിവര്‍ സംയുക്തമായി ആശംസിച്ചു.

റവ. ഡോ. സ്റ്റീഫന്‍ ആലത്തറ
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്‌, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.