You are Here : Home / USA News

ഒന്നാമത്‌ സീറോ സോക്കര്‍ ലീഗ്‌ ടൂര്‍ണമെന്റ്‌ ന്യൂജേഴ്‌സിയില്‍ ജൂലൈ 19-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 28, 2014 07:36 hrs UTC

ന്യൂജേഴ്‌സി: സെന്റ്‌ തോമസ്‌ സീറോ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഒന്നാമത്‌ ഇന്റര്‍ സ്റ്റേറ്റ്‌ സോക്കര്‍ ടൂര്‌ണമെന്റ്‌ ജൂലൈ 19-ന്‌ ശനിയാഴ്‌ച ന്യൂജേഴ്‌സിയിലെ മണ്‍റോ ടൗണ്‍ഷിപ്പ്‌ സോക്കര്‍ ഫീല്‍ഡില്‍ വെച്ച്‌ നടത്തുന്നു.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം പുതുതായി നിര്‍മ്മിച്ചുവരുന്ന ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം സ്വരൂപിക്കുന്നിനാണ്‌ ഈ ടൂര്‍ണമെന്റ്‌ ലക്ഷ്യമിടുന്നത്‌.

അമേരിക്കയിലുള്ള എല്ലാ മലയാളികള്‍ക്കും, മലയാളി സംഘടനകള്‍ക്കും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. സോക്കര്‍ ടൂര്‍ണമെന്റിലെ ഒന്നും രണ്ടും വിജയികള്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നല്‍കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം അംഗങ്ങള്‍ ജൂണ്‍ 15-ന്‌ മുമ്പായി പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. രജിസ്‌ട്രേഷന്‍ ഫീസായി ഓരോ വ്യക്തിയും 30 ഡോളര്‍ നല്‍കേണ്ടതാണ്‌. ഓരോ ടീമിലും പരമാവധി കളിക്കാരുടെ എണ്ണം 13 ആയി നിജപ്പെടിത്തിയിട്ടുണ്ട്‌. എല്ലാ മുതിര്‍ന്ന വ്യക്തികള്‍ക്കും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. എന്നാല്‍ 18 വയസിനു താഴെ പ്രായമുള്ളവര്‍ മാതാപിതാക്കളുടെ ഒഴിവാക്കല്‍ രേഖ (Signed Weiver) സമര്‍പ്പിക്കേണ്ടതാണ്‌. കൂടാതെ സോക്കര്‍ കളിക്കുന്നതിനാവശ്യമായ പാദരക്ഷാ കവചവും ഉചിതമായ സുരക്ഷാക്രമീകരണങ്ങളും എടുത്തിരിക്കേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.

`സീറോ സോക്കര്‍ ലീഗ്‌ 2014'-ന്റെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ കൂടിയ ചടങ്ങില്‍ വെച്ച്‌ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി നിര്‍വഹിച്ചു. ചടങ്ങില്‍ കമ്മിറ്റി അംഗങ്ങള്‍, ട്രിസ്റ്റിമാര്‍, മറ്റ്‌ അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു. `സീറോ സോക്കര്‍ ലീഗ്‌ 2014'-നെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സ്‌പോണ്‍സര്‍ഷിപ്പിനും ബന്ധപ്പെടുക.

ജോസഫ്‌ ചാമക്കാലായില്‍ (732 861 5052), ജോയല്‍ ജോസ്‌ (732 778 5876), കോളിന്‍ മോര്‍സ്‌ (732 789 4774), ജോബിന്‍ ജോസഫ്‌ (732 666 3394). വെബ്‌സൈറ്റ്‌: www.syrosoccerleague.com സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.