You are Here : Home / USA News

ക്‌നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്‌സ് ഒക്ടോബര്‍ 18 മുതല്‍ ഷിക്കാഗോയില്‍

Text Size  

Story Dated: Wednesday, September 04, 2019 03:09 hrs UTC

ബിനോയി സ്റ്റീഫന്‍ കിഴക്കനടി
 
 
 
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ വച്ച് ഒക്ടോബര്‍ 18 മുതല്‍ 20 വരെ പ്രീമാര്യേജ് കോഴ്‌സ് നടത്തപ്പെടുന്നു. ക്‌നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ്  ഈ ത്രിദിന കോഴ്‌സിന് നേത്യുത്വം നല്‍കുന്നത്. അമേരിക്കയിലോ, ഇന്ത്യയിലോ വിവാഹിതരാകുവാന്‍ പോകുന്ന മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളും ഇത്തരം കോഴ്‌സുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ ഓര്‍മ്മിപ്പിക്കുന്നു.
 
                         വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ വിവാഹ ഒരുക്ക സെമിനാര്‍ തീര്‍ച്ചയായും യുവജനങ്ങള്‍ക്ക് അവര്‍ ആരംഭിക്കുന്ന കുടുംബജീവിതത്തിന് ഏറെ സഹായകരമാകുന്ന ഒന്നാകുമെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു.
 
               പ്രീമാര്യേജ് കോഴ്‌സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 630  205  5078 എന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് റെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.