You are Here : Home / USA News

മാഗ് ഓണാഘോഷം സെപ്തംബര്‍ ഏഴിന്

Text Size  

Story Dated: Wednesday, August 21, 2019 03:40 hrs UTC

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസറ്റണി(മാഗ്)ന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 10.30-ന് സ്റ്റഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചിന്റെ (2411 5th Street Stafford,TX 77477) ഓഡിറ്റോറിയത്തില്‍ വച്ച് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ സുന്ദരിമാരുടെയും അകമ്പടിയോടെ മാവേലി തമ്പുരാന്‍ എഴുന്നെള്ളും. തുടര്‍ന്നു നടക്കുന്ന മെഗാ തിരുവാതിരയ്ക്കു ശേഷം മാവേലി തമ്പുരാന്‍ തിരുവോണ സന്ദേശം നല്‍കും.
ഓണാഘോഷത്തോട് അനുബന്ധിച്ച് പുലികളി, തിരുവാതിര, വടംവലി മത്സരം, നൃത്ത സംഗീത പരിപാടികള്‍, മിമിക്രി, ലഘുനാടകങ്ങള്‍ കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. ഫാമിലി (നാലു പേര്‍) 40 ഡോളര്‍, സിംഗിള്‍ (15 ഡോളര്‍) എന്നീ ക്രമത്തില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഈ ഓണാഘോഷം വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഹൂസ്റ്റണിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും അസോസിയേഷന്‍ ഭാരവാഹികള്‍ സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാര്‍ട്ടിന്‍ ജോണ്‍ (പ്രസിഡന്റ്) 914-260-5214
വിനോദ് വാസുദേവന്‍ (സെക്രട്ടറി) 832-528-6581
ഷിജു എബ്രഹാം 832-998-5873
റെനി കവലയില്‍ 281-300-9777
ജീവന്‍ സൈമണ്‍ 713-885-8062
 

റിപ്പോര്‍ട്ട്: പ്രമോദ് റാന്നി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.