You are Here : Home / USA News

ഓശാന ഞായര്‍ ശുശ്രൂഷകള്‍ക്ക്‌ ഡിട്രോയിറ്റില്‍ മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‍കും

Text Size  

Story Dated: Saturday, March 28, 2015 11:53 hrs UTC

അലന്‍ ചെന്നിത്തല

 

ഡിട്രോയിറ്റ്‌: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ വിശുദ്ധ വാരത്തോടനുബന്ധിച്ച്‌ ഹോശാന ഞായര്‍ ശുശ്രൂഷകള്‍ക്ക്‌ ഡിട്രോയിറ്റ്‌ മാര്‍ത്തോമാ പള്ളിയില്‍ നേതൃത്വം നല്‍കും. നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്‌വെസ്റ്റ്‌ റീജിയന്‍ ഉള്‍പ്പെടുന്ന മിനിയാപ്പോളിസ്‌ പ്രെയര്‍ ഫെല്ലോഷിപ്പില്‍ മാര്‍ച്ച്‌ 27-നും, ബഥേല്‍ മാര്‍ത്തോമാ പള്ളിയില്‍ മാര്‍ച്ച്‌ 28നും മാര്‍ തിയഡോഷ്യസ്‌ നേതൃത്വം നല്‌കും. ഡിട്രോയിറ്റ്‌ മാര്‍ത്തോമാ പള്ളിയുടെ പാരീഷ്‌ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയും 14 കുട്ടികള്‍ക്ക്‌ ആദ്യകുര്‍ബാന നല്‍കുകയും ചെയ്യും. ആള്‍ട്ടര്‍ ബോയ്‌സ്‌ കവനന്റ്‌ ഗേള്‍സിന്റെ സമര്‍പ്പണ ശുശ്രൂഷയും നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.