You are Here : Home / USA News

മഴവില്‍ എഫ് എമ്മിന് ഒന്നാം പിറന്നാള്‍

Text Size  

Story Dated: Friday, March 27, 2015 11:11 hrs UTC

ന്യൂയോര്‍ക്ക്. മഴവില്‍ എഫ്എമ്മിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തില്‍. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഷാജി എഡ്വേര്‍ഡ്, നിഷാന്ത് നായര്‍, ജോജോ കൊട്ടാരക്കര എന്നിവരാണ് മഴവില്‍ എഫ്എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആര്‍ജെ ശാലിനിയുടേയും കലയുടേയും - മസാല ചായ്, ആര്‍ജെ സബരിനാഥിന്റെ സോള്‍ഫുള്‍ മൊമെന്റ്സ്, ആര്‍ ജെ കൃഷ്ണ ഷമിയുടെ ഫ്രഷ് ഹിറ്റ്സ്, ആര്‍ ജെ ലൂസി കുര്യാക്കോസിന്റെ യവനിക,ആര്‍ ജെ അപ്പുക്കുടന്റെ (ധനിഷ് ജോണ്‍) ദിവാനിശകള്‍, ആര്‍ജെ ജയന്തി കുമാറിന്റെ തമില്‍ ബീറ്റ്സ്, ആര്‍ജെ ഹരിതയുടെ മുംബൈ എക്സ്പ്രസ്സ്, ആര്‍ ജെ ഡോ: സിന്ധുവിന്റെ വാനമ്പാടികള്‍, ആര്‍ജെ രമ്യ വര്‍മയുടെ മേഘമല്‍ഹാര്‍, ആര്‍ജെ മറിയം നിവേദിതയുടെ രാസ്മറ്റാസ്, ആര്‍ ജെ ജില്ലി സാമുവേലിന്റെ ഗീത് ഗാത്താ ചാല, ആര്‍ജെ രേണുവിന്റെയും നിഷയുടേയും മേഘദൂത്, എന്നിവയാണു മഴവില്‍ എഫ് എമ്മിലെ ചില പ്രധാന പരിപാടികള്‍.

 

അതോടൊപ്പം രാവിലെയും വൈകിട്ടും നാട്ടിലേയും അമേരിക്കന്‍ ഐക്യ നാടുകളിലേയും വാര്‍ത്തകളുമായി ന്യൂസ് റ്റൈമുമുണ്ടാകും. മഴവില്‍ എഫ്എമ്മിന്റെ ഒന്നാം പിറന്നാള്‍ വളരെ വിപുലമായി ആഘോഷിക്കാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. 2015 ഏപ്രില്‍ 11 ശനിയാഴ്ച 3 മണിക്കു ഫ്ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ചാണു പരിപാടികള്‍ നടത്തപ്പെടുന്നത്. വിശിഷ്ടാതിഥികളായി ശാന്തി കൃഷ്ണ, മാതു ജേക്കബ് എന്നിവരാണ്. പരിപാടികള്‍ വന്‍ വിജയമാകാന്‍ എല്ലാ മലയാളികളുടെയും സഹകരണ ആവശ്യമാണെന്നു സംഘാടകര്‍ പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി എഡ്വേര്‍ഡ് 917 439 0563, നിഷാന്ത് നായര്‍ 917 636 0520, ജോജോ കൊട്ടാരക്കര 347 465 0457 വാര്‍ത്ത. വിനോദ് കൊണ്ടൂര്‍ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.