You are Here : Home / USA News

ലോഗോസ് ട്രാവല്‍സ് ഉടമ ഓസ്ബോണ്‍ ജോര്‍ജ് നിര്യാതനായി

Text Size  

Story Dated: Tuesday, March 24, 2015 01:05 hrs UTC


ഫിലാഡല്‍ഫിയ . ഫിലാഡല്‍ഫിയായിലെ ട്രാവല്‍ ഏജന്‍സി ബിസിനസ് രംഗത്ത് കഴിഞ്ഞ 35 ല്‍പ്പരം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ലോഗോസ് ട്രാവല്‍സ് ഉടമയും ആദ്യകാല മലയാളി സമൂഹത്തില്‍ ഏറെ പ്രശസ്തനുമായിരുന്ന ഓസ്ബോണ്‍ ജോര്‍ജ് (61) തിരുവല്ലയില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. സംസ്ക്കാരം പിന്നീട്.

കാസ്റ്റര്‍ അവന്യുവിലെ ലോഗോസ് ട്രാവല്‍സായിരുന്നു അദ്ദേഹത്തിന്‍െറ പ്രവര്‍ത്തന കേന്ദ്രം. ആദ്യകാലത്തെ ഫിലാഡല്‍ഫിയ മലയാളികള്‍ക്ക് ട്രാവല്‍ രംഗത്ത്  വലിയ ആശ്വാസമായിരുന്നു ഫിലാഡല്‍ഫിയായിലെ ലോഗോസ് ട്രാവല്‍സ്. അരശു രാജരത്നത്തിന്‍െറ ഉടമസ്ഥതയിലായിരുന്നു എങ്കിലും ലോഗോസ് ട്രാവല്‍സിന്‍െറ ആത്മാവായിരുന്ന ഓസ്ബോണ്‍ ജോര്‍ജ്. ഇംഗ്ലീഷ് ഹിന്ദി തുടങ്ങി പല ഭാഷകള്‍ കൈകാര്യം ചെയ്യുവാനുളള കഴിവ്, ട്രാവല്‍ രംഗത്തെ ഭീമന്മാരായിരുന്ന മികച്ച എയര്‍ലൈന്‍സ് ഓഫിസുകളുമായുളള ബന്ധം, മലയാളികളല്ലാത്ത കസ്റ്റമേഴ്സിനോടുളള മികച്ച ബിസിനസ്സ് ബന്ധം ഇവയൊക്കെ കാരണം അക്കാലത്ത് ലോഗോസ് ട്രാവല്‍സ് ഫിലഡല്‍ഫിയായിലെ മലയാളികളുടെ പ്രിയപ്പെട്ട ട്രാവല്‍ ഔട്ട് ലെറ്റായതില്‍ അതിശയിക്കാനില്ല. ടിക്കറ്റ് പാസ്പോര്‍ട്ട് വീസാ എന്നിവയുടെ ഏകോപിച്ചുളള ലഭ്യത കാരണം ലോഗോസ് ട്രാവല്‍സ് അക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട ട്രാവല്‍ ഓഫിസായിരുന്നു. ഇതിനു പിന്നിലെ ഓസ്ബോണ്‍ എന്ന വ്യക്തിയുടെ കഴിവും മിഴിവും എടുത്തുപറയേണ്ടതാണ്. 1970 കാലഘട്ടം തുടങ്ങി പല വര്‍ഷങ്ങളിലും എയര്‍ ഇന്ത്യയുടെ മില്യണ്‍ ഡോളര്‍ അവാര്‍ഡ് ഓസ്ബോണ്‍ ജോര്‍ജിനും ലോഗോസിനും ലഭിച്ചതായും അദ്ദേഹത്തിന്‍െറ ഭാര്യ എലിസബത്ത് മലയാളം വാര്‍ത്തയോട് പറഞ്ഞു. 2007 കാലഘട്ടത്തില്‍ ഫിലാഡല്‍ഫിയായില്‍ സ്വന്തമായി തുടങ്ങിയ പാക്ക് ആന്റ് ഫ്ലൈ എന്ന ട്രാവല്‍ ഏജന്‍സിയുടെ പ്രസിഡന്റ് കൂടിയായിരുന്നു പരേതന്‍.

അദ്ദേഹത്തിന്‍െറ നിര്യാണത്തില്‍ ഫിലാഡല്‍ഫിയായിലെ മലയാളി സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജോസ് ജോസഫ് കുഞ്ഞപ്പാ(വീസാ പാസ്പോര്‍ട്ട് സര്‍വ്വീസ്), രാജു ശങ്കരത്തില്‍ (വീസാ പാസ്പോര്‍ട്ട് സര്‍വ്വീസ്) (ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സി. കരിംകുറ്റി, രാജന്‍ ശാമുവേല്‍ (ട്രൈസ്റ്റേറ്റ് കേരള ഫോറം)മുന്‍ ഫൊക്കാന വൈസ് പ്രസിഡന്റ് അലക്സ് തോമസ്, പമ്പ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാന്‍, ഏബ്രഹാം മാത്യു(മലയാളം വാര്‍ത്ത), പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, തോമസ് പോള്‍ (തിരുവല്ലാ അസോസിയേഷന്‍ പ്രസിഡന്റ്))ചെറിയന്‍ കോര(വാകത്താനം അസോസിയേഷന്‍ സെക്രട്ടറി), ദാനിയേല്‍ തോമസ് (മാപ്പ്) കോര ഏബ്രഹാം (കല) എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനു വേണ്ടി ഫാ. എം. കെ. കുറിയാക്കോസ് തുടങ്ങി ധാരാളം വ്യക്തികള്‍ ഓസ്ബോണ്‍ ജോര്‍ജിന്‍െറ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുണ്ടായി. എലിസബേത്ത് ഭാര്യയും വിന്‍സെന്റ്, ഷൈനി, വിന്‍സി എന്നിവര്‍ മക്കളുമാണ്.

വാര്‍ത്ത. എബ്രഹാം മാത്യു (മലയാളം വാര്‍ത്ത)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.