You are Here : Home / USA News

വാണാക്യൂ സെന്റ്‌ ജയിംസില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 24, 2015 03:12 hrs UTC

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച്‌ ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സിയിലെ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദൈവാലായത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളും, വാണാക്യൂവില്‍ വാങ്ങിയ ആരാധനാലയത്തില്‍ പ്രഥമ ബലിയര്‍പ്പണം നടത്തിയതിന്റെ വാര്‍ഷികവും സംയുക്തമായി മാര്‍ച്ച്‌ 24-ന്‌ ചൊവ്വാഴ്‌ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നേദിവസം വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാനസ്‌കാരവും തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും, വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്‌. 2007 സെപ്‌റ്റംബര്‍ 15-ന്‌ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത (അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച്‌ ബിഷപ്പും പാത്രിയര്‍ക്കല്‍ വികാരിയും) ന്യൂജേഴ്‌സിയിലെ ലിവിംഗ്‌സ്റ്റണില്‍ ആരംഭിച്ചതും, നാമകരണം ചെയ്‌തതുമായ സെന്റ്‌ ജെയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി 2014 മാര്‍ച്ച്‌ മാസം 23 വരെ ലിവിംഗ്‌സ്റ്റണിലെ നൈറ്റ്‌ ഓഫ്‌ കൊളംബസ്‌ ഹാളിലാണ്‌ പ്രവര്‍ത്തിച്ചുവന്നിരുന്നത്‌.

 

2014 മാര്‍ച്ച്‌ 11-ന്‌ ന്യൂജേഴ്‌സി വാണാക്യു ഇടവകയ്‌ക്ക്‌, സ്വന്തമായ ആരാധനാലയം കരസ്ഥമാക്കുവാന്‍ സാധിച്ചു. അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ അനുവാദത്തോടും, നിര്‍ദേശത്തോടുംകൂടി ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ്‌ കോര്‍എപ്പിസ്‌കോപ്പ ചട്ടത്തില്‍ പുതുതായി വാങ്ങിയ സ്ഥലത്ത്‌ വി. ദൈവമാതാവിന്റെ വചനിപ്പ്‌ പെരുന്നാള്‍ ദിനത്തില്‍ വി. കുര്‍ബാനയര്‍പ്പിച്ചു. ഇടവകാംഗങ്ങളുടേയും, ഇടവകയെ സ്‌നേഹിക്കുന്നവരുടേയും സഹായത്താലും സഹകരണത്താലും സുറിയാനി സഭയുടെ ഒരു ദൈവാലയത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും നിര്‍വഹിച്ച്‌ 2014 ജൂണ്‍ 20,21 തീയതികളില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി പള്ളി കൂദാശ ചെയ്‌തു. കര്‍തൃസഹോദരനും, ഊര്‍ശ്ശേമിന്റെ പ്രഥമ പ്രധാനാചാര്യനുമായ മോര്‍ യാക്കോബ്‌ ശ്ശീഹായുടെ തിരുനാമത്തില്‍ അമേരിക്കന്‍ അതിഭദ്രാസനത്തില്‍ സ്ഥാപിതമായിരിക്കുന്ന ഏക ദേവാലയമാണ്‌ വാണാക്യൂ സെന്റ്‌ ജയിംസ്‌ ഇടവക. വന്ദ്യ ഗീവര്‍ഗീസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ വികാരിയും, ബഹു. ആകാശ്‌ പോള്‍ അച്ചന്‍ അസോസിയേറ്റ്‌ വികാരിയുമായി ദൈവാലയത്തില്‍ ശുസ്രൂഷിക്കുന്നു. മാര്‍ച്ച്‌ 24-ന്‌ നടത്തപ്പെടുന്ന ദൈവമാതാവിന്റെ വചനിപ്പ്‌ പെരുന്നാളിലും, ഇടവക വാണാക്യൂവില്‍ കരസ്ഥമാക്കിയ ആരാധനാലയത്തില്‍ പ്രഥമ ബലിയര്‍പ്പണം നടത്തിയതിന്റെ അനുസ്‌മരണം ആഘോഷിക്കുന്ന ചടങ്ങുകളിലും സംബന്ധിക്കാന്‍ കൃര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പൗലോസ്‌ കെ. പൈലി (വൈസ്‌ പ്രസിഡന്റ്‌) 973 707 8143, കുര്യന്‍ സ്‌കറിയ (സെക്രട്ടറി) 973 723 4592, ജേക്കബ്‌ വര്‍ഗീസ്‌ (ട്രസ്റ്റി) 973 901 2115).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.