You are Here : Home / USA News

ഷിക്കാഗോ കലാക്ഷേത്ര വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 24, 2015 03:08 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12-ന്‌ ഞായറാഴ്‌ച 1:30 ന്‌ ലെമോണ്ട്‌ ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാ പരിപാടികളോടെ അരങ്ങേറും. ചുരുങ്ങിയ കാലയളവു കൊണ്ട്‌ കേരളത്തനിമയുള്ള വിവിധ പരിപാടികള്‍ അവതരിപ്പിച്ചു കലാസ്‌നേഹികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ കലാക്ഷേത്ര ഈ വര്‍ഷവും വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ്‌ ഒരുക്കിയിട്ടുള്ളത്‌. ഏപ്രില്‍ 12 നു 1:30 നു ആരംഭിക്കുന്ന വിഷു ആഘോഷങ്ങളില്‍ വിഷുക്കണി, വിഷു കൈനീട്ടം എന്നി ചടങ്ങുകള്‍ക്ക്‌ പുറമേ അജികുമാര്‍ ഭാസ്‌കരന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ഷിക്കാഗോയിലെ പ്രശ സ്‌തരായ കലകാരുടെ നൃത്ത നൃത്യങ്ങള്‍, പരമ്പരാഗത രീതിയില്‍ തയാറാ ക്കപ്പെടുന്ന വിഷു സദ്യ തുടങ്ങിയവയും ഉണ്ടായിരിക്കും. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ താല്‌പര്യം ഉള്ളവര്‍ ഏപ്രില്‍ നാലാം തിയതിക്ക്‌ മുന്‍പേ chicagokalakshtera@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍ ൃ്‌െു അയച്ചു പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക www.chicagokalakshtera.com അനൂപ്‌ രവീന്ദ്രനാഥ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.