You are Here : Home / USA News

ബ്രാംറ്റൻ മലയാളി സമാജം ശ്രീ.ജോബ്സൻ ഈശോയെ ആദരിച്ചു

Text Size  

Story Dated: Sunday, March 22, 2015 11:15 hrs UTC


കാനഡ :കണ്‍സെർവറ്റിവ് പാർടിയുടെ പാർലമെന്റ് സ്ഥാനാത്ഥിയും മലയാളികളുടെ അഭിമാനവും ആയ ശ്രീ.ജോബ്സൻ ഈശോയെ ബ്രാംപ്ടൻ മലയാളി സമാജം ശനിയാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ ആദരിച്ചു.പാർടി സ്ഥാനാർഥി ആയി പ്രഗ്യാപിച്ചതിനു ശേഷം അദ്ധേഹത്തെ ആദരിക്കുന്ന കാനഡയിലെ ആദ്യത്തെ ചടങ്ങാണ് സമാജത്തിൽ ഇന്നലെ നടന്നത് കിഡ്സ്‌ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഫെസ്റ്റിൽ പങ്ക്എടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ,സമ്മാന ദാനവും നിർവഹിച്ചു ."മലയാളി ആയ ഞാൻ എന്നും മലയാളികളെ സ്നേഹിക്കുകയും,മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും" എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു.ചടങ്ങിൽ ബ്രാംറ്റൻ സമാജം പ്രസിഡന്റ്‌ കുര്യൻ പ്രാകാനം,സെക്രെട്ടറി ഗോപകുമാര്,ഫാദർ മാക്സിൻ ജോണ്‍ശ്രീ.തോമസ്‌,ശ്രീ.ജയപാലാൻ,

ശ്രീ.ജോസ് എന്നിവർ അദ്ധേഹത്തെ പൊന്നാട അണിയിച്ചു..തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ,മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും ബ്രാംറ്റൻ മലയാളി സമാജത്തിന്റെ എല്ലാവിധ പിന്തുണയും സഹകരണവും സമാജത്തിന്റെ പേരിൽ ശ്രീ.കുര്യൻ വാഗ്ദാനം ചെയ്തു.സംമാജതിന്റെ ഭാരവാഹികല്കും ,എല്ലാ അംഗങ്ങൾകും ,കുട്ടികല്കും എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം ,ബ്രാംറ്റൻ സമാജം നടത്തിവരുന്ന സാമൂഹിഹ,സാംസ്കാരിക ക്ഷേമ ,പ്രവര്ത്തനങ്ങളിൽ അംഗം ആകാൻ കഴിഞ്ഞതിൽ താൻ അഭിമാനം കൊള്ളുന്നു വെന്ന്  ശ്രീ.ജോബ്സാൻ പ്രഗ്യാപിച്ചു .

റിപ്പോർട്ട് :ജെ.പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.