You are Here : Home / USA News

സി.എം.എ കലാമേള ലോഗോ പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 22, 2015 11:19 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളളി അസോസിയേഷന്‍ ഏപ്രില്‍ 11-ന്‌ ശനിയാഴ്‌ച നടത്തുന്ന കലാമേള 2015 ന്റെ ലോഗോ പ്രസിഡന്റ്‌ ടോമി അമ്പേനാട്ട്‌ പ്രകാശനം ചെയ്‌തു . ചടങ്ങില്‍ സെക്രടറി ബിജി സി മാണി അധ്യക്ഷത വഹിച്ചു . കലാമേള കോര്‍ഡിനേറ്റിംഗ്‌ ചെയര്‍മാന്‍ ജിതേഷ്‌ ചുങ്കത്ത്‌ സ്വാഗതവും കോ ചെയര്‍മാന്‍മാരായ രഞ്‌ജന്‍ എബ്രഹാം ആശംസയും, സ്റ്റാന്‍ലി കളരിക്കാമുറി നന്ദി പ്രകടനവും അര്‍പിച്ചു . ഏപ്രില്‍ 11 ന്‌ സീറോ മലബാര്‍ ചര്‍ച്ച്‌ ഹാളില്‍ നടക്കുന്ന കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു . 5 വയസ്സില്‍ താഴെയുള്ള കുട്ടികല്‍ക്കായി ഈ വര്‍ഷം `സൂപ്പര്‍ കിഡ്‌' എന്ന പേരില്‍ പുതിയ മത്സര ഇനവും Jigsaw Puzzle മത്സരവും സംഘാടകര്‍ ഒരിക്കിയിട്ടുണ്ട്‌ . കലാമേളയുടെ രജിസ്‌ട്രഷന്‍ ഫോമുകള്‍ , സ്‌പെല്ലിങ്ങ്‌ ബീ അക്ഷരങ്ങള്‍ , പ്രസംഗത്തിനുള്ള വിഷയങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും chicagomalayaleeassociation.org ല്‍ ലഭ്യമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.