You are Here : Home / USA News

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്‌ തീം സോംഗ്‌ ക്ഷണിക്കുന്നു

Text Size  

Story Dated: Monday, March 16, 2015 10:06 hrs UTC

രാജു തരകന്‍, മീഡിയ കോഡിനേറ്റര്‍

ഡാളസ്‌: ഐ.പി.സി സഭകളുടെ ദേശീയ സമ്മേളനമായ പതിമൂന്നാമത്‌ കോണ്‍ഫറന്‍സിലേക്ക്‌ തീം സോംഗ്‌ ക്ഷണിക്കുന്നു. വിശ്വാസികളുടെ ആത്മീയ പരിപോഷണവും, കൂട്ടായ്‌മയും, നവീകരണവും ലക്ഷ്യമാക്കിയുള്ള ഈ കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം `മരണപര്യന്തം വിശ്വസ്‌തനായിരിക്കുക' (വെളിപ്പാട്‌ 2 ന്റെ 10) എന്നതാണ്‌. തീം സോംഗും ചിന്താവിഷയത്തെ ആസ്‌പദമാക്കി രചിച്ച്‌ ഈണം പകര്‍ന്ന്‌ സി.ഡിയിലാക്കി ആണ്‌ അയയ്‌ക്കേണ്ടത്‌. അമേരിക്കയിലും വിദേശത്തുമുള്ള ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ ഇതില്‍ പങ്കെടുക്കാവുന്നതാണ്‌. വിദഗ്‌ധ സമിതി വിലയിരുത്തി തെരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ഗാനത്തിന്‌ വളരെ വിലപ്പെട്ട സമ്മാനം നല്‍കി ആദരിക്കും. കോണ്‍ഫറന്‍സ്‌ വേദിയില്‍ ഈ ഗാനം ആലപിക്കുകയും വിവിധ മാധ്യമങ്ങളില്‍ ഇത്‌ പ്രസിദ്ധീകരിക്കുകയും ചെയ്യും. തീം സോംഗ്‌ ഏപ്രില്‍ 25-നകം അയയ്‌ക്കുക. അതിനുശേഷം അയയ്‌ക്കുന്നത്‌ സ്വീകരിക്കുന്നതല്ല. ഒക്കലഹോമ സിറ്റിയില്‍ ജൂലൈ 16- 19 വരെ നോര്‍മന്‍ എംബസി സ്യൂട്ടിലാണ്‌ ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്‌ വേദിയൊരുങ്ങുന്നത്‌.

തീം സോംഗ്‌ അയയ്‌ക്കേണ്ട വിലാസം: Pr. Alex Vettickal, P.O Box 851381, Yukon, OK 73085 വിശദവിവരങ്ങള്‍ക്ക്‌: പാസ്റ്റര്‍ അലക്‌സ്‌ വെട്ടിക്കല്‍ (കണ്‍വീനര്‍) 405 596 0681, ബ്രദര്‍ ജോയ്‌ തുമ്പമണ്‍ (നാഷണല്‍ സെക്രട്ടറി) 832 971 3761, ബ്രദര്‍. ശാമുവേല്‍ യോഹന്നാന്‍ (നാഷണല്‍ ട്രഷറര്‍) 845 893 5118.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.