You are Here : Home / USA News

കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡയുടെ മുപ്പത്തിരണ്ടാമത്‌ പ്രവര്‍ത്തനവര്‍ഷം ഉദ്‌ഘാടനം ചെയ്യപ്പെട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 10, 2015 10:30 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: കേരള സമാജത്തിന്റെ 2015-ലെ പ്രവര്‍ത്തനോദ്‌ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഫെബ്രുവരി 28-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ റ്റാമാറാക്‌ സിനി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ്‌ സജി സക്കറിയയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി ഷാലറ്റ്‌ വര്‍ഗീസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭംകുറിച്ചു. നിറഞ്ഞ സദസിനെ സാക്ഷിനിര്‍ത്തി കേരള സമാജം മുന്‍ പ്രസിഡന്റും, സീനിയര്‍ മെമ്പറുമായ കുഞ്ഞമ്മ കോശി ഭദ്രദീപം തെളിയിച്ച്‌ 2015-ലെ പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചു. ഫാ. കുര്യാക്കോസ്‌ കുമ്പക്കീല്‍, ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, മുന്‍ പ്രസിഡന്റ്‌ ജോ ബെര്‍ണാഡ്‌, സജി സക്കറിയാസ്‌ എന്നിവരും ഇതില്‍ പങ്കാളികളായി. കൂടാതെ കേരള സമാജത്തിന്റെ മുന്‍ പ്രസിഡന്റുമാരും, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ്‌ സജി സക്കറിയാസ്‌ 2015-ലെ കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളും, ജനോപകാരപ്രദമായ അനവധി കര്‍മ്മപദ്ധതികളുമാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കിഡ്‌സ്‌ ക്ലബ്‌, യൂത്ത്‌ കമ്മിറ്റി, വിമന്‍സ്‌ ഫോറം എന്നിവകളുടെ ഭാരവാഹികളേയും സദസിന്‌ പരിചയപ്പെടുത്തി. വിഭവസമൃദ്ധമായ ഭക്ഷണത്തെ തുടര്‍ന്ന്‌ സൗത്ത്‌ ഫ്‌ളോറിഡയിലെ കലാപ്രതിഭകള്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച കലാവിരുന്ന്‌ ചടങ്ങിന്‌ മാറ്റുകൂട്ടി. ശ്രവണസുന്ദര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള സമ്മേളനത്തിനു കൊഴുപ്പേകി. വൈസ്‌ പ്രസിഡന്റ്‌ റോബിന്‍ ആന്റണി നന്ദി പ്രസംഗം നടത്തി. ഡെല്‍വിയ വാത്തിയേലില്‍ മാസ്റ്റര്‍ഓഫ്‌ സെറിമണിയായിരുന്നു. ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും മികച്ചു നിന്ന 2015-ലെ ഉദ്‌ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി സജി സക്കറിയാസ്‌, റോബിന്‍ ആന്റണി, ഷാലറ്റ്‌ വര്‍ഗീസ്‌, ഷിജു കല്‍വടിക്കല്‍, ജോണറ്റ്‌ സെബാസ്റ്റ്യന്‍, ജോജി ജോണ്‍, ജോസ്‌മാന്‍ കരേടന്‍, ഡെല്‍വിയ വാത്തിയേലില്‍, സാജന്‍ മാത്യു, നോയല്‍ മാത്യു, പത്മകുമാര്‍ നായര്‍, സൈമണ്‍ വി. സൈമണ്‍, സൂരജ്‌ ശശിധരന്‍, മത്തായി മാത്യു, ജോണ്‍സണ്‍ വാപ്പച്ചന്‍, ജിസ്‌മോന്‍ ജോയ്‌, ഷിബു ജോസഫ്‌ തുടങ്ങിയ കമ്മിറ്റിക്കാര്‍ക്കൊപ്പം കേരള സമാജം അംഗങ്ങളും പ്രവര്‍ത്തിച്ചു. ഷിബു ജോസഫ്‌ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.