You are Here : Home / USA News

കുണ്ടറ സമ്മേളനം

Text Size  

Story Dated: Monday, March 09, 2015 11:25 hrs UTC


                        
ഹൂസ്റ്റണ്‍ . കുണ്ടറയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നു ഹൂസ്റ്റണിലും അതിന്‍െറ പരിസര സിറ്റികളിലും താമസിക്കുന്നവരുടെ 16-ാമത് കുടുംബ സമ്മേളനം സ്റ്റാഫോര്‍ഡില്‍ ഡോ. മാത്യു വൈരമണിന്‍െറ ഭവനത്തില്‍ കെ. കെ. ജോണിന്‍െറ അധ്യക്ഷതയില്‍ നടന്നു. ധാരാളമാളുകള്‍ കുടുംബമായി ഈ സമ്മേളനത്തില്‍ പങ്കെടുത്തു. റെജി കുര്യന്‍ തിരുവചനത്തില്‍ നിന്നു നല്ല ഒരു സന്ദേശം നല്കി. അടുത്ത യോഗം ഈ വര്‍ഷം നവംബറില്‍ നടത്താന്‍ തീരുമാനിച്ചു. പുതിയ കോ ഓര്‍ഡിനേറ്ററായി കൊച്ചുമ്മന്‍ വര്‍ഗീസിനെ തിരഞ്ഞെടുത്തു. കുണ്ടറ അസോസിയേഷന്‍െറ ഭാരവാഹികളായി കെ. കെ. ജോണ്‍, മാത്യു വൈരമണ്‍, പി. എം. ജോണ്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.

വാര്‍ത്ത . മാത്യു വൈരമണ്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.