You are Here : Home / USA News

ചിക്കാഗോ സെന്റ്‌ മേരീസില്‍ നോമ്പുകാല ധ്യാനം

Text Size  

Story Dated: Tuesday, February 24, 2015 07:17 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ റവ.ഫാ. ജോ പാച്ചേരി സി.എം.ഐയും സംഘവും നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം മാര്‍ച്ച്‌ 12,13,14,15 തീയതികളില്‍ നടത്തപ്പെടുന്നതാണ്‌. മാര്‍ച്ച്‌ 12-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ 9.30 വരേയും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ 7 മണി വരെയുമാണ്‌ ധ്യാനം നടക്കുന്നത്‌. വചനപ്രഘോഷണം, ആരാധന, അനുരഞ്‌ജന ശുശ്രൂഷകള്‍, കുടുംബ നവീകരണ സന്ദേശങ്ങള്‍, ഷിജന്‍ വടക്കേല്‍ നയിക്കുന്ന ഗാന ശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. കുട്ടികള്‍ക്കും യുവതീ-യുവാക്കള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്‌.

നോമ്പുകാലം ഫലദായകമാക്കാന്‍ ഒരുക്കപ്പെടുന്ന വചന ശുശ്രൂഷകളിലേക്ക്‌ ഏവര്‍ക്കും സ്വാഗതം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.