You are Here : Home / USA News

റിമി ടോമി, സ്റ്റീഫന്‍ ദേവസ്സ്യ മ്യൂസിക്‌ ഷോ ഡിട്രോയിറ്റില്‍

Text Size  

Story Dated: Sunday, February 22, 2015 01:35 hrs UTC

ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി, ലോകപ്രശസ്‌ത സംഗീതജ്ഞനും കീബോര്‍ഡ്‌ വിദഗ്‌ധനുമായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ നേതൃത്വം നല്‍കുന്ന Solid Fusion Temptation -2015 എന്ന മ്യൂസിക്‌ ഷോ ഏപ്രില്‍ 25 നു ഡിട്രോയിറ്റില്‍ നടത്തപ്പെടും. സ്‌റ്റെര്‍ലിങ്ങ്‌ ഹൈറ്റ്‌സിലുള്ള ഹെന്‍റി ഫോര്‍ഡ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററില്‍ വച്ച്‌ അന്നേ ദിവസം വൈകിട്ട്‌ ആറുമണിക്കാണ്‌ മ്യൂസിക്‌ ഷോ ആരംഭിക്കുക.

പ്രശസ്‌ത സംഗീത സംവിധായകനായ സാം ഡി സംവിധാനം ചെയ്യുന്ന ഈ മ്യൂസിക്‌ ഷോയില്‍ ഇവരോടൊപ്പം ചലച്ചിത്ര പിന്നണി ഗായകരായ പ്രദീപ്‌ ബാബു ,ശ്യാമപ്രസാദ്‌ എന്നിവരും പങ്കെടുക്കും. കൂടാതെ ഇവരുടെ ഗാനങ്ങള്‍ക്കൊത്ത്‌ ഡിട്രോയിറ്റിലെ കലാകാരികള്‍ നൃത്തച്ചുവടുകളുമായി ആടിത്തിമിര്‍ക്കുന്ന ഒരു സൂപ്പര്‍ഷോ ആയിരിക്കും ഇത്‌. ഇതിനോടകം റിമി ടോമി നൂറില്‍ പരം ചലച്ചിത്രങ്ങള്‍ക്ക്‌ പിന്നണി പാടിക്കഴിഞ്ഞു. സ്‌റ്റേജ്‌ ഷോകളില്‍ കാണികളെ കയ്യിലെടുക്കാന്‍ പ്രത്യേക കഴിവുള്ള ഈ കലാകാരി ഏതാനും മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌ കൂടാതെ പ്രശസ്‌ത ടി വി അവതാരക കൂടിയാണ്‌.

 

ലണ്ടന്‍ ട്രിനിറ്റി മ്യൂസിക്‌ കോളേജില്‍ നിന്നും പിയാനോയില്‍ ഏഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങി റെക്കോര്‍ഡിട്ട സ്റ്റീഫന്‍ ദേവസ്സി 2013 - ല്‍ ബ്രസിലില്‍ വച്ച്‌ നടന്ന വേള്‍ഡ്‌ യൂത്ത്‌ ഡേയില്‍ പോപ്പ്‌ ഫ്രാന്‍സിസിനു മുന്‍പില്‍ കീ ബോര്‍ഡ്‌ വായിക്കാന്‍ അവസരം ലഭിച്ച ഏക ഏഷ്യനാണ്‌. ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്റെ അതുല്ല്യ പ്രകടനം കാഴ്‌ച വച്ചിട്ടുള്ള ഈ കലാകാരന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍, ഹരിഹരന്‍ എന്നിവരോടൊപ്പം വിവിധ വേദികളില്‍ കീബോര്‍ഡ്‌ വായിച്ചിട്ടുണ്ട്‌. Solid Fusion Temption - 2015 എന്ന ഈ മ്യൂസിക്‌ ഷോയുടെ ടിക്കറ്റ്‌ വിതരണ ഉത്‌ഘാടനം ഡി.എം.എ പ്രസിഡന്റ്‌ ശ്രീ. റോജന്‍ തോമസ്‌ പ്രമുഖ റിയലറ്റര്‍ ആയ ശ്രീ. കോശി ജോര്‍ജിനും, അതിഥി റെസ്റ്റോറന്റ്‌ ഉടമ അനിലിനും നല്‌കി നിര്‍വഹിച്ചു. സെക്രട്ടറി ആകാശ്‌ അബ്രഹാം , ഷാജി തോമസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : റോജന്‍ തോമസ്‌ (248 219 1352), ശ്രീകുമാര്‍ കമ്പത്ത്‌ (248 680 1588), ആകാശ്‌ അബ്രഹാം (248 470 9332), സഞ്‌ജു കോയിത്തറ (248 797 0741), ഷാജി തോമസ്‌ (248 229 7746), ബൈജി ജോസഫ്‌ (248 766 3293), ഓസ്‌ബോണ്‍ ഡേവിഡ്‌ (313 949 9342) സാജന്‍ ജോര്‍ജ്‌ ഇലഞ്ഞിക്കല്‍ (248 767 7994).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.