ഫിലാഡല്‍ഫിയ: നാലു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കേരളാ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന് ഭാരവാഹികളെ വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്ന ഇലക്ഷണിലൂടെ തിരഞ്ഞെടുത്തു. യുവ ഗായകനും അറിയപ്പെടുന്ന സംഘാടകനുമായ തോമസ് എബ്രഹാം (ബിജു) പ്രസിഡന്റായും അനുഗ്രഹീത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ രേഖ ഫിലിപ്പ് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ജയിംസ് കുറിച്ചി, സണ്ണി എബ്രഹാം, ജോജോ കോട്ടൂര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജോസഫ് ചെറിയാന്, ബിജു സഖറിയ, പി.കെ തങ്കപ്പന് നായര്‍, രാജപ്പന് നായര്‍ , പി കെ പ്രഭാകരന് , മാത്യു പി ചാക്കോ, ഡോ .കുര്യന് മത്തായി , അലക്സ് ജോണ്‍ എന്നിവരുള്‍പ്പെട്ട എന്നിവരുള്‍പ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി കലയുടെ ഈ വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ ഏകോപിപ്പിക്കും.
Comments