ലൂയിസ്വില്. ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ മറ്റ് കുട്ടികളുടെയും കൌമാര പ്രായക്കാരുടെയും ജീവിതത്തില്‍ ഒരു മാറ്റം വരുത്തുവാന്‍ തങ്ങളെക്കൊണ്ട് കഴിയും വിധത്തില്‍ ശ്രമം നടത്തി. മേക്ക് എ വിഷ് ഫൌണ്ടേഷന് ധനം സമാഹരിക്കുവാന്‍ ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്‍െറയും നൃത്തത്തിന്‍െറയും രണ്ട് സായാഹ്നങ്ങള്‍ ഒരുക്കുകയാണ് ഫ്ലവര്‍ മൌണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളായ ആദിത്വ ഈശ്വരയും ശ്രുതിക കാമത്തും കോപ്പല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ നികിത വികാസും ചെയ്തത്. ലൂയിസ് വില്ലിലെ എംസിഎല്‍ ഗ്രാന്‍ഡ് തിയേറ്ററില്‍ സംഗീത പരിപാടിയും ഗാര്‍ലന്‍ഡിലെ ഗ്രാന്‍വില്‍ ആര്‍ട്സ് സെന്ററില്‍ നൃത്ത സന്ധ്യയും അരങ്ങേറി.
പരിപാടികള്‍ ആസൂത്രണം ചെയ്തപ്പോള്‍ 10,000 ഡോളര്‍ ശേഖരിക്കണമെന്നായിരുന്നു ആദിത്യയുടെയും ശ്രുതിയുടെയും നികിതയുടെയും ലക്ഷ്യം. അവര്‍ സമീപിച്ച സ്പോണ്‍സര്‍മാരും ബന്ധുമിത്രാദികളും കയ്യയച്ചു സഹായിച്ചു. 15,500 ഡോളര്‍ മേക്ക് എ വിഷിനു വേണ്ടി സമാഹരിക്കുവാന്‍ മൂവര്‍ക്കും കഴിഞ്ഞു. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തവും സംഗീതവും നോര്‍ത്ത് ടെക്സാസിലെ കലാ പ്രേമികള്‍ക്ക് കാഴ്ച വെയ്ക്കുകയും ചെയ്തു. ആദിത്യയും ശ്രുതികയും നികിതയും കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം അഭ്യസിച്ചു വരികയാണ്. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന നാട്യവേദ എന്ന സ്ഥാപനമാണ് പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സഹായിച്ചത്.
വാര്‍ത്ത. എബ്രഹാം തോമസ്
Comments