ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം ഏഷ്യാനെറ്റ് ഞായറാഴ്ച്ച സംപ്രേക്ഷണം ചെയ്യുന്നു
Text Size
Jose Maleckal
jmaleckal@aol.com
Story Dated: Wednesday, December 24, 2014 01:18 hrs UTC
ഫിലാഡല്‍ഫിയ : ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് 21 ക്രൈസ്തവ ദേവാലയങ്ങളെ അണിനിര്‍ത്തി ഡിസംബര്‍ 13 ശനിയാഴ്ച നടത്തിയ 28-മത് ക്രിസ്മസ് ആഘോഷപരിപാടികള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബര്‍ 28 ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് (ന്യൂയോര്‍ക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ അരമണിക്കൂര്‍ സമയം ഇതു കാണാവുന്നതാണ്.
ഡിസംബര്‍ 29 തിങ്കളാഴ്ച്ച രാവിലെ അഞ്ചരമണിക്ക്(ഇന്‍ഡ്യന്‍ സമയം) ഈ പരിപാടി ഏഷ്യാനെറ്റിന്റെ ഇതേചാനലില് ഇന്ത്യയില്‍ കാണാന്‍ സാധിക്കും. ഏഷ്യാനെറ്റ് റീജിയണല്‍ മാനേജര്‍ വിന്‍സന്റ് ഇമ്മാനുവല്‍ അറിയിച്ചതാണീ വിവരം.
Comments