ഡോവര്‍ സെന്റ് തോമസില്‍ ക്രിസ്മസ് നവവത്സര ആഘോഷം
Text Size
ജോര്‍ജ്ജ് തുമ്പയില്‍
thumpayil@aol.com
Story Dated: Wednesday, December 24, 2014 01:10 hrs UTC
ന്യൂജേഴ്സി : ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ക്രിസ്മസ് ശുശ്രൂഷകള്‍ ഡിസംബര്‍ 24 ബുധാനാഴ്ച വൈകുന്നേരം6 മണിക്ക് സന്ധ്യാനമസ്കാരത്തോടെ ആരംഭിക്കും. ക്രിസമസ് ദൂത് നല്‍കുന്നത് റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ന്യൂജേഴ്സി വികാരി റവ. ജേക്കബ് വറുഗീസ് ആണ്. തുടര്‍ന്ന് സണ്ഡേസ്ക്കൂള് കുട്ടികള്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് പ്രോഗ്രാമും ഉണ്ടായിരിക്കും.
ഡിസംബര്‍ 25 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ക്രിസ്മസ് സര്‍വ്വീസ് ആരംഭിക്കും.
പുതുവത്സര പരിപാടികള്‍ ഡിസംബര്‍ 31 ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് ആരംഭിക്കും. സന്ധ്യാനമസ്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ട്രസ്റ്റി ബോര്‍ഡ് അംഗം വറുഗീസ് പോത്താനിക്കാട് നവവത്സര സന്ദേശം നല്‍കും.
വിവരങ്ങള്‍ക്ക്
വികാരി ഫാ.ഷിബു ഡാനിയേല്‍(845) 641-9132
സെക്രട്ടറി ബെനോ ജോഷ്വാ(845) 641-9132
സെക്രട്ടറി ബെനോ ജോഷ്വാ(845) 641-9618
ട്രസ്റ്റി റോസ് ലിന് ഡാനിയേല്‍(973) 328-4887
Comments