സ
ഡാളസ്. ഡാളസ് സെന്റ്പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 21 ഞായറാഴ്ച 5 ന് ദേവാലയത്തില്‍ വച്ചു നടത്തപ്പെടും. ചര്‍ച്ച് ക്വയര്‍, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, യൂത്ത് ലീഗ് അംഗങ്ങള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെന്റ്പോള്‍സ് ദേവാലയ നിര്‍മാണത്തിനുശേഷം ആദ്യമായാണ് ഇടവക കരോള്‍ സര്‍വീസില്‍ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനാധിപന്‍ റൈറ്റ് ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് തിരുമേനി പങ്കെടുക്കുന്നത്.
ഇടവകയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിചേരുന്ന തിരുമേനി സഭയുടെ പൂര്‍ണ്ണ അംഗത്വത്തിലേക്ക് പുതുതായി പ്രവേശിക്കുന്ന കുട്ടികളുടെ ആദി കുര്‍ബ്ബാന സ്വീകരണത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഏവരേയും ക്രിസ്മസ് കരോളിലേക്കും തുടര്‍ന്ന് നടക്കുന്ന ചടങ്ങുകളിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഒ.സി. കുര്യനച്ചനും ചുമതലക്കാരും അറിയിച്ചു
Comments