ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ജനുവരി 3 ശനിയാഴ്ച വൈകീട്ട് 5.30ന് ഡാലസ് സെന്റ് അല്‍ഫോണ്‍സാ കാതലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
ഡാലസിലെ നിലവിലുള്ള മൂന്ന് പ്രൊവിന്‍സുകളുടെയും സംയുക്ത നേതൃത്വത്തില്‍ ഒരുക്കുന്ന ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം ഡാലസ്- ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലുള്ള മലയാളി കുടുംബങ്ങളുടെ ഒത്തുചേരല്‍ വേദിയായി മാറ്റുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
ഇന്ത്യയിലെ പ്രമുഖ സംഗീചജ്ഞനായ ഹരിഹരന്റെ സംഗീതട്രൂപ്പിലെ അംഗവും, അമേരിക്കന്‍ മലയാളികളില്‍ അറിയപ്പെടുന്ന ഗായകനുമായ ടോണി ഡ്യൂക്കിന്റെ നേതൃത്വത്തിലുള്ള ശ്രുതി ഓഫ് ഡാലസിന്റെ ഗാനമേളയും, ഡാലസിലെ പ്രമുഖ ഡാന്‍സ് സ്ക്കൂളുകളുടെ വര്‍ണ്ണ വിസ്മയമായ നൃത്തങ്ങളും, വിഭവസമൃദ്ധമായ ഡിന്നറും ആഘോഷത്തിന് മാറ്റ് വര്‍ദ്ധിപ്പിക്കും.
ആഘോഷത്തിന്റെ വിജയത്തിനായി ഫിലിപ്പ് തോമസ്, അലക്സ് അലക്സാണ്ടര്‍, ഗോപാലപിള്ള, ഏലിയാസ് പത്രോസ്, സിസില്‍ ചെറിയാന്, സ്റ്റീഫന്‍ പുട്ടൂര്‍, രഞ്ജിത്ത്ലാല്‍, സുജന്‍ കാക്കനാട്, ലിജിസോയി, സുജിത്ത് തങ്കപ്പന്, മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്സണ് തലച്ചെല്ലൂര്‍- 469- 682-9960
വര്‍ഗ്ഗീസ് തോമസ്- 214-609-3931
ഏലിക്കുട്ടി ഫ്രാന്‍സിസ്-972 719 4506
Comments