ഷിക്കാഗോ: മെവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെ ഭക്തസംഘടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ മീറ്റിംഗ് ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 14 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടി. സെന്റ് വിന്‍സെന്റ് ഡി പോള്‍, വയസ്സന്മാരുടെ സംഘടനയല്ലെന്നും, യുവജനങ്ങളുടെയും കൂടിയാണെന്നും, ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ഫാദര്‍ എബ്രാഹം മുത്തോലത്ത് ആഹ്വാനം ചെയ്തു. പ്രാരംഭപ്രാര്‍ത്ഥനയും ബൈബിള്‍ വായിച്ചു ധ്യാനിച്ചതിനു ശേഷം വൈസ് പ്രസിഡന്റ് മനീഷ് ഇല്ലിമൂട്ടില്‍ റിപ്പോര്‍ട്ട് വായിച്ചു പാസ്സാക്കി. തുടര്‍ന്ന് പുതിയ ഭാരവാഹികളായി മാത്യു ഇടിയാലില്‍ (പ്രസിഡന്റ്), റ്റോമി കുന്നശ്ശേരി (വൈസ് പ്രസിഡന്റ്), ബിനോയി കിഴക്കനടി (സെക്രട്ടറി), തങ്കമ്മ നെടി യകാലായില്‍ (ജോയ്ന്റ് സെക്രട്ടറി), കുര്യന് നെല്ലാമറ്റം (ട്രഷറി) എന്നിവരെ തിരഞ്ഞെടുത്തതിനുശേഷം, സമാപനപ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു. ബിനോയി സ്റ്റീഫന്‍ അറിയിച്ചതാണിത്.
Comments