എം.കെ.രാഘവന്റെ നിര്യാണത്തില്‍ വെസ്റ്റ്ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന് അനുശോചനം രേഖപ്പെടുത്തി. ആലപ്പുഴജില്ലയിലെ കാരവേലില്‍ ഹൗസില്‍ വെച്ചായിരുന്നു അന്ത്യം. വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറിയുമായ കെ.ജെ.ജനാര്‍ദ്ദനന്റെ സഹോദരന് ആണ് പരേതന്.
പ്രസിഡന്റ് കൂരൂര്‍ രാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി രാജ് തോമസ്, ട്രഷറര്‍ രാജന് ടി. ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, ഫൊക്കാന മുന്‍ സെക്രട്ടറി ടാര്സന് തോമസ് ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments