എല്‍സി യോഹന്നാന് ശങ്കരത്തില്‍
ന്യൂയോര്‍ക്ക്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായി 11 വര്‍ഷം (1964-1975) സഭയെ നയിച്ച പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 39 -ാം ഓര്‍മ്മപ്പെരുനാളും (ഡിസംബര്‍ 8) അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ദ്വിതീയ മെത്രാപ്പോലീത്തായായി (1992-2011) 19 വര്‍ഷ വര്‍ഷക്കാലം അമേരിക്കന്‍ ഭദ്രാസനത്തെ നയിച്ച മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ രണ്ടാം ചരമ വാര്‍ഷികവും (ഡിസംബര്‍ 9), പരിശുദ്ധ ഔഗേന്‍ ബാവായുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ഡോ. യോഹന്നാന് ശങ്കരത്തില്‍ കോറെപ്പിസ്കോപ്പാ വികാരിയായിരിക്കുന്ന ലോങ് അയലന്റ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (ലെവി ടൌണ്‍, ന്യൂയോര്‍ക്ക്), ഡിസംബര്‍ 7 ഞായറാഴ്ച കൊണ്ടാടി. അന്നേ ദിവസം രാവിലെ പ്രഭാത നമസ്ക്കാരത്തിനുശേഷം യോഹന്നാന് ശങ്കരത്തില്‍ കോറെപ്പിസ്കോപ്പാ വി. കുര്‍ബാന അര്‍പ്പിച്ചു ഈ പിതാക്കന്മാരെ അനുസ്മരിച്ചു സംസാരിച്ചു.
1992 ല്‍ അഭി. ബര്‍ണബാസ് തിരുമേനി ആദ്യമായി അമേരിക്കന്‍ ഭദ്രാസന ചുമതലയുമായി വന്നപ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ തന്‍െറ ഭവനത്തില്‍ വന്നു താമസിച്ചതും, ഭദ്രാസനത്തെ ഏകീകൃതമായി സ്തുത്യര്‍ഹമായി നയിച്ചതും ഓര്‍പ്പിച്ചു. പ്രത്യേക ധൂപ പ്രാര്‍ഥന, വിഭവ സമൃദ്ധമായ അടിയന്തിര സദ്യ, നേര്‍ച്ച വിളമ്പ് എന്നിവയോടുകൂടി ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
Comments