- ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് 2014-ല്‍ ഹൈസ്കൂളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയ രണ്ടു പേര്‍ക്ക് മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ സ്കോളര്‍ഷിപ്പ് നല്കുന്നു. ഈ സ്കോളര്‍ഷിപ്പ് ഡിസംബര്‍ 27-ന് റോക്ക്ലാന്റ് ക്നാനായ സെന്ററില്‍ വച്ച് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷ വേളയില്‍ വിതരണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ അറിയിച്ചു. സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണെന്ന് ട്രഷറര്‍ മത്തായി പി ദാസ് അറിയിച്ചു. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് അംഗങ്ങളുടെ കുട്ടികള്‍ക്കു മാത്രമായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് കുര്യാക്കോസ് തരിയന്‍ പറഞ്ഞു.
Comments