You are Here : Home / USA News

സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പെരുന്നാള്‍ കൊടിയേറ്റം നടത്തി

Text Size  

Story Dated: Monday, August 11, 2014 09:48 hrs UTC

ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളിയിലെ വിശുദ്ധ ദൈവ മാതാവിന്റെ നാമത്തിലുള്ള പെരുന്നാള്‍ കൊടിയേറ്റം ഓഗസ്റ്റ് പത്തിന് ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ. ഫാ. തോമസ് മേപ്പുറത്ത് നിര്‍വഹിച്ചു. ഓഗസ്റ്റ് 16,17 തീയതികളിലാണ് പെരുന്നാള്‍ കൊണ്ടാടുന്നത്. ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് ബിജോയ് മാലത്തുശേരിലും കുടുംബവുമാണ്. എല്ലാവരും ഈ പെരുന്നാളില്‍ പ്രാര്‍ത്ഥനയോടും നേര്‍ച്ച കാഴ്ചകളോടും കൂടിവന്ന് അനുഗ്രഹീതരാകുവാന്‍ ഇടവക സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്തു.

ഓഗസ്റ്റ് 16-ന് വൈകിട്ട് 6-ന് സന്ധ്യാപ്രാര്‍ത്ഥന, 6.15-ന് തിരുവചനഘോഷണം - റവ.ഫാ. തോമസ് കറുകപ്പടി, 7.30-ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള റാസ, 8.30-ന് വിവിധ കലാപരിപാടികള്‍. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

ഓഗസ്റ്റ് 17-ന് ഞായറാഴ്ച രാവിലെ 9.30-ന് പ്രഭാത പ്രാര്‍ത്ഥന, 10.30-ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, ഒരു മണിക്ക് റാസ, 1.45-ന് ആശീര്‍വാദം, ഉച്ചഭക്ഷണം, വാദ്യഘോഷങ്ങളോടെ കല്ലും തൂവാലയും, 4.45-ന് കൊടിയിറക്കല്‍. ഈവര്‍ഷത്തെ പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ രാജു മാലിക്കറുകയിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇടവക വികാരി റവ.ഫാ. തോമസ് മേപ്പുറത്ത് (630 873 0998), ബിജോയി മാലത്തുശേരില്‍ (630 439 5885), രാജു മാലിക്കറുകയില്‍ (224 619 0455), ഇടവക സെക്രട്ടറി സിബി മംഗലത്ത് (847 826 7429). ബിജോയ് മാലത്തുശേരില്‍ അറിയിച്ചതാണി­ത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.