You are Here : Home / USA News

പാലാ മീനച്ചില്‍ താലൂക്ക്‌ പിക്‌നിക്കും സ്വീകരണ സമ്മേളനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, August 05, 2014 11:16 hrs UTC

ഷിക്കാഗോ: പതിനാലാമത്‌ പാലാ-മീനച്ചില്‍ താലൂക്ക്‌ നിവാസികളുടെ പിക്‌നിക്കും, പാലാ-മീനച്ചില്‍ താലൂക്ക്‌ നിവാസികളായ സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും ഓഗസ്റ്റ്‌ 16-ന്‌ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിമുതല്‍ വൈകിട്ട്‌ 7 മണി വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തും.

ഷിക്കാഗോ മലയാളികളുടെ ആദ്യ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റ്റോമി മാത്യു അംബേനാട്ടിനും, അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ വൈസ്‌ പ്രസിഡന്റായി (മിഡ്‌വെസ്റ്റ്‌ റീജിയന്‍) തെരഞ്ഞെടുക്കപ്പെട്ട സന്തോഷ്‌ നായര്‍ക്കും, നോര്‍ത്ത്‌ അമേരിക്കയിലെ കലാ-സാംസ്‌കാരിക സംഘടനയായ ലാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാജന്‍ ആനിത്തോട്ടത്തിനും പ്രസ്‌തുത സമ്മേളനത്തില്‍ സ്വീകരണം നല്‍കുന്നതും അനുമോദിക്കുന്നതുമാണ്‌. സമ്മേളനത്തില്‍ ഷിക്കാഗോയിലെ രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. സമ്മേളനത്തിലേക്കും പിക്‌നിക്കിലേക്കും എല്ലാ പാലാ- മീനച്ചില്‍ താലൂക്ക്‌ നിവാസികളേയും അഭ്യുദയകാംക്ഷികളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

 

കുടുതല്‍ വിവരങ്ങള്‍ക്ക്‌: റോയി മുളകുന്നം (847 363 0050), സിബി പാറേക്കാട്ട്‌ (847 209 1142), പയസ്‌ ഒറ്റപ്ലാക്കല്‍ (312 231 3345), റ്റോമി വെള്ളൂക്കുന്നേല്‍ (630 730 9622).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.