- ഷിജി ചീരംവേലി
ജോര്‍ജിയ: പ്രമുഖ വ്യവസായിയും അമേരിക്കന്‍ മലയാളിയുമായ ജോണ്‍സണ്‍ ചെറിയാന്‍ അട്ടാര്‍വയലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ജോര്‍ജിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തായി പി.എം.എഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ശ്രി. ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ശ്രീ. ജോണ്‍സണ്‍ ചെറിയാന്റെ രംഗപ്രവേശം പ്രവാസി മലയാളി ഫെഡറേഷനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ ജോസ് കാനാട്ട് അറിയിച്ചു. ജെയ്‌സ് ടെലികോം, ജെയ്‌സ് ഡയമണ്ട്‌സ്, ജെയ്‌സ് എയര്‍ട്രാവല്‍സ്, ജെയ്‌സ് ടവര്‍ എന്നീ കമ്പനികളുടെ മാനേജിങ്ങ് ഡയറക്ടര്‍ ആണ് അറ്റ്‌ലാന്റയില്‍ താമസിക്കുന്ന ജോണ്‍സണ്‍ ചെറിയാന്‍.
Comments