ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന പിക്‌നിക്ക് ഈവര്‍ഷം നൈല്‍സിലുള്ള ലറാമി പാര്‍ക്കില്‍ ജൂലൈ 26-ന് ശനിയാഴ്‌ച രാവിലെ 10.45-ന് വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ് പ്രാര്‍ത്ഥനയോടുകൂടി ഉദ്‌ഘാടനം ചെയ്‌തു.
രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം തെളിഞ്ഞ കാലാവസ്ഥയില്‍ 11.45-ന് കായികമേള ആരംഭിച്ചു. റ്റാഗോവാര്‍, ഷോട്ട്‌പുട്ട് തുടങ്ങി ഏവര്‍ക്കും ആവേശമായി നടന്ന കായിക മത്സരങ്ങള്‍ക്ക് ഡോ. റോയി ഈപ്പന്‍, ഷിബു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 5 മണിക്ക് വിജയികള്‍ക്കുള്ള സമ്മാനദാനം ഫാ. ഡാനിയേല്‍ ജോര്‍ജ്, ഫാ. ജേക്കബ് ബേബി, പിക്‌നിക്കിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍കൂടിയായ ജോര്‍ജ് മാത്യൂസ് (ജി.എം.എസ് റിയാലിറ്റി) തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ബാര്‍ബിക്യൂ, തട്ടുകട തുടങ്ങി വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ രാവിലെ മുതല്‍ തന്നെ ക്രമീകരിച്ചിരുന്നു. ജനറല്‍ കണ്‍വീനേഴ്‌സായി ബാബു മാത്യു, ഗ്രിഗറി ഡാനിയേല്‍ എന്നിവരെ കൂടാതെ തോമസ് സ്‌കറിയ, ഏലിയാമ്മ പുന്നൂസ്, ഉഷാ കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു. പിക്‌നിക്കില്‍ കത്തീഡ്രല്‍ കുടുംബാംഗങ്ങളും, അതിഥികളുമായി നിരവധി ആളുകള്‍ സംബന്ധിച്ചു. ആറുമണിയോടുകൂടി പരിപാടികള്‍ സമാപിച്ചു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments