You are Here : Home / USA News

ലോക റിക്കാര്‍ഡിനുവേണ്ടി വിമാനം പറത്തിയ 17 കാരനും പിതാവും കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, July 27, 2014 05:13 hrs UTC


ഇന്ത്യാന: 30 ദിവസം കൊണ്ട്‌ സിംഗിള്‍ എഞ്ചിന്‍ വിമാനത്തില്‍ ലോകം ചുറ്റി സഞ്ചരിച്ചു. വേള്‍ഡ്‌ റിക്കാര്‍ഡ്‌ സ്‌ഥാപിക്കുന്നതിനുളള പാക്കിസ്‌ഥാന്‍ യുവാവിന്റേയും പിതാവിന്റേയും സാഹസിക യാത്ര പെസഫിക്ക്‌ സമുദ്രത്തില്‍ വിമാനം തകര്‍ന്ന്‌ വീണതോടെ വിഫലമായി. ജൂലൈ 22 ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു അപകടം. ഇന്ത്യാനയില്‍ നിന്ന്‌ ഹാരിസ്‌ സുലൈമാനും (17) പിതാവ്‌ ബാബര്‍ സുലൈമാനും ജൂണ്‍ 19 നാണ്‌ സിംഗിള്‍ എഞ്ചിന്‍ വിമാനത്തില്‍ യാത്ര തിരിച്ചത്‌.

മുപ്പത്‌ ദിവസത്തിനകം യാത്ര പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം ആഹാരത്തില്‍ നിന്നും ഏറ്റ വിഷബാധയെ തുടര്‍ന്ന്‌ ഉപേക്ഷിക്കപ്പെട്ടുവെങ്കിലും ജൂലൈ 27 ഞായറാഴ്‌ച കാലിഫോര്‍ണിയായില്‍ തിരിച്ചെത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്‌.

യൂറോപ്പ്‌, ആഫ്രിക്ക, ഏഷ്യ, സൗത്ത്‌ പസഫിക്ക്‌ എന്നീ സ്‌ഥലങ്ങളിലുളള യാത്ര പൂര്‍ത്തീകരിച്ച്‌ കാലിഫോര്‍ണിയായിലേക്കുളള യാത്ര മധ്യേ അമേരിക്കന്‍ സമാവോ ദ്വീപായ പാഗൊ പാഗൊ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ദക്ഷിണ പസഫിക്‌ സമുദ്രത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു.

ജൂലൈ 23 ബുധനാഴ്‌ച നടത്തിയ പരിശോധനയിലും പിതാവിന്റെ മൃതദേഹം കണ്ടെത്താനായില്ല.ഈയിടെയാണ്‌ എന്റെ സഹോദരന്‌ സമുദ്രത്തിനു മുകളിലൂടെ വിമാനം പറത്താന്‍ ലൈസന്‍സ്‌ ലഭിച്ചത്‌. പിതാവിന്റേയും, സഹോദരന്റേയും ദീര്‍ഘകാല സ്വപ്‌നമായിരുന്നു ഈ യാത്ര. ഹാരിസിന്റെ സഹോദരി ഹൈബ സുലൈമാന്‍ പറഞ്ഞു. ഇന്ത്യാന പൊലീസിലെ പ്ലെയ്‌ന്‍ ഫീല്‍ഡിലായിരുന്നു ഇവരുടെ താമസ സ്‌ഥലം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.