You are Here : Home / USA News

ഹെവന്‍ലി കോള്‍ ചര്‍ച്ച് പുതിയ വര്‍ഷിപ്പ് സെന്റര്‍ സമര്‍പ്പണ ശുശ്രൂഷ നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 19, 2014 11:04 hrs UTC


ഡാലസ് . ഹെവന്‍ലി കോള്‍ ചര്‍ച്ച് പുതിയ വര്‍ഷിപ്പ് സെന്ററിന്റെ സമര്‍പ്പണ ശുശ്രൂഷ ജൂലൈ 12 ശനിയാഴ്ച പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ ഫാ. രഞ്ചിത്ത്  ജോണ്‍ നിര്‍വ്വഹിച്ചു. ഹൈവേ 635, 35 ഇന്റര്‍ സെക്ഷന്‍ സാം മൂണ്‍ ഡോട്ട് കോം ബില്‍ഡിങ്ങിലാണ് പുതിയ ആരാധനാലയം സ്ഥിതി ചെയ്യുന്നത്.

ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോ പ്ലെക്സിലെ വിവിധ മതവിഭാഗങ്ങളില്‍ നിന്നുളളവര്‍ ഫാ. രഞ്ചിത്ത് ജോണിന്റെ നേതൃത്വത്തില്‍ 2010 ല്‍ മെയ് 5 ന് ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ ആദ്യ ആരാധനാ ആരംഭിച്ചത്. എളിയ തോതില്‍ ആരംഭിച്ച പ്രവര്‍ത്തനം ദ്രുതഗതിയിലാണ് വളര്‍ച്ച പ്രാപിച്ചത്. ഈ ചര്‍ച്ചിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കരോള്‍ട്ടണ്‍ പ്രദേശത്ത് നടന്നിരുന്ന ആരാധന ആദ്യമായാണ് സ്വന്തമായൊരു ചര്‍ച്ചിലേക്ക് മാറ്റിയത്. ചര്‍ച്ചിന്റെ  സമര്‍പ്പണ ശുശ്രൂഷയില്‍ പാസ്റ്റര്‍മാരായ അലക്സ് തോമസ്, അച്ചന്‍ കുഞ്ഞ് വര്‍ഗീസ്, ഡോ. ജോണ്‍ ചാണ്ടി, ജേക്കബ് ഈപ്പന്‍, പരിമള്‍ റായ്, സന്തോഷ് പൊടിമല, നിഫിന്‍ ക്രിസ്റ്റഫര്‍, ഷാജി കെ. ഡാനിയേല്‍, ഫാ. മാത്യുസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

ചര്‍ച്ച് സെക്രട്ടറി എബ്രഹാം എബ്രഹാം സ്വാഗതവും ജേക്കബ് ഈപ്പന്‍ നന്ദിയും പറഞ്ഞു. ജസ്റ്റിന്‍ വര്‍ഗീസ് കോര്‍ഡിനേറ്ററായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.