You are Here : Home / USA News

ഹേമ മാലിനിയെ പ്രവാസികളുടെ ആവശ്യങ്ങള്‍ അറിയിച്ച് തോമസ് റ്റി ഉമ്മന്‍

Text Size  

Story Dated: Friday, July 18, 2014 11:33 hrs UTC



ന്യൂയോര്‍ക്ക്. പ്രവാസികളുടെ ഓസിഐ, വിസാ സംബന്ധമായ നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍  പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള  ഇന്ത്യന്‍  ഭരണകൂടം കാട്ടുന്ന താല്‍പര്യത്തില്‍ അതീവ നന്ദിയുണ്ടെന്നു പ്രമുഖ പ്രവാസി സംഘടനാ നേതാവായ തോമസ് റ്റി ഉമ്മന്‍ പാര്‍ലമെന്റ് അംഗവും പ്രമുഖ ബിജെപി നേതാവുമായ ഹേമമാലിനിയെ  അറിയിച്ചു.  ലോക സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹെമമാലിനിക്കു ഇന്ത്യന്‍ കൊണ്‍സുലേറ്റില്‍ വച്ച് നല്‍കിയ  സ്വീകരണത്തോടനുബന്ധിച്ചു, ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വിസാ ഓണ്‍ അറൈവല്‍, ഓസിഐ കാര്‍ഡ് എന്നിവ വേഗത്തില്‍ ലഭിക്കാനുള്ള സംവിധാനം വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഹേമമാലിനി തെരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലമായ മഥുര തുടങ്ങി പിന്നോക്കാവസ്ഥയിലുള്ള  ഗ്രാമപ്രദേശങ്ങളിള്‍ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്ക്  ആവശ്യങ്ങള്‍  ഏറെയാണെന്ന്  വ്യക്തമാക്കിയതിനെ പരാമര്‍ശിച്ചു.  റിട്ടയര്‍മെന്റല്‍ കഴിയുന്ന പ്രവാസി പ്രൊഫഷനലിസ്റ്റിന്റെ സഹായം ലഭ്യമാകത്തക്ക സംവിധാനം നടപ്പാക്കുന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു ഹേമമാലിനി, തോമസ് റ്റി ഉമ്മന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

അംബാസഡര്‍  മുലായ് , യുഎന്‍ അണ്ടര്‍ സെക്രട്ടറി വിജയ് നമ്പ്യാര്‍, തുടങ്ങിയവര്‍  സ്വീകരണയോഗത്തില്‍ പങ്കെടുത്തു.

    Comments

    Raju Mylapra July 19, 2014 02:52

    Ente priya Oommacha: U know I repsect u and admire u in your efforts to make the life of American Malayaleess a little better.  Go ahead with whatever u think right for the community. I personally appreciate very much your efforts to make our life a little easier.... U are a good man working for the community without looking for rewards.. U only gets insults from idiots like me.  Hopefully, c u soon.

    with regards, your friend a;ways, R<


    Thomas T Oommen July 19, 2014 02:20

    I respect your comments, my dear good friend Mr. Raju Mylapra. My only intention is to bring our issues and concerns to the attention of elected officials.  I was given the opportunity to ask questions along with two or three others. I wanted to convey our frustration, as someone who has been involved in matters affecting our community, would do.  I believe that the conversation I had with Hon. MP, Hema Malini, was helpful in highlighting some of our concerns.  We have to keep trying. Thank you very much for your kind words. It means a lot to me. By the way, please do not take any harsh decisions. Our Malayalee community needs you very much. I, along with thousands of Malayalee readers, always look forward to reading your articles in the journals. Thanks again.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.