You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു

Text Size  

Story Dated: Thursday, July 17, 2014 12:11 hrs UTC

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ജൂണ്‍ 28ന് കൊടില്യന്‍ റെസ്‌റ്റൊറന്റില്‍ വച്ച് അനുമോദിച്ചു. രേഷ്മ സതീഷ്, ശ്രേയ മേനോന്‍, ശംഭു രാജീവ്, പ്രശാന്ത് രാധാകൃഷ്ണന്‍, ഐശ്വര്യാ നരികോട്ട്, കൃഷ്ണാ സതീഷ്, ആഷിക് ധീരജ്, പൂര്‍ണിമ സുരേഷ് എന്നീ പതിനൊന്ന് കുട്ടികളാണ് ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്തത്. ഈശ്വര പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. പ്രസിഡന്റ് രഘുവരന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും ഗ്രാജ്വേറ്റുകളെ അനുമോദിക്കുകയും ചെയ്തു. മുഖ്യാതിഥികളായ ഡോ. സ്മിതാ പിള്ളയും ജനം ടി വി യുടെ കൃഷ്ണകുമാറും വിദ്യാര്‍ത്ഥികളെ അനുമോദിച്ചു സംസാരിച്ചു. തനിക്ക് നായര്‍ ബനവലന്റ് അസോസിയേഷനില്‍ നിന്നും പകര്‍ന്നു കിട്ടിയ സംസ്‌കാരം ഇന്നും മുറുകെ പിടിക്കുന്നുവെന്നും ആര്‍ഷഭാരത സംസ്‌കാരം എല്ലാവരും ഉള്‍ക്കൊണ്ട് ജീവിക്കണമെന്നും ഡോ. സ്മിതാ പിള്ള ഉദ്‌ബോധിപ്പിച്ചു. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ നായരും കുട്ടികളെ അനുമോദിച്ചു സംസാരിച്ചു. സുരേഷ് നായരുടെയും രശ്മി നായരുടെയും പുത്രിയായ പൂര്‍ണിമാ സുരേഷ് ആണ് പെണ്‍കുട്ടികളില്‍ നിന്നും എസ്.എ.റ്റി.യില്‍ കൂടുതല്‍ മാര്‍ക്ക് നേടി സമ്മാനാര്‍ഹയായത്. പൂര്‍ണിമാ സുരേഷ് സ്‌കൂളിലെ വാലിഡിക്ടോറിയനും ആയിരുന്നു. രാധാകൃഷ്ണന്‍ പാലങ്ങാട്ടിന്റെയും ശ്രീമതി ദേവിക പാലങ്ങാട്ടിന്റെയും പുത്രന്‍ പ്രശാന്ത് രാധാകൃഷ്ണന്‍ ആണ് ആണ്‍കുട്ടികളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി സമ്മാനാര്‍ഹനായത്. ഡോ. വേണുഗോപാലന്‍ നായരുടെയും ശ്രീമതി മഞ്ജു നായരുടെയും പുത്രന്‍ വിഷ്ണു നായര്‍ വാലിഡിക്ടോറിയന്‍ ആയതില്‍ അസോസിയേഷന്‍ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. വിഷ്ണു നായര്‍ നാട്ടില്‍ പോയിരിക്കുന്നതുകൊണ്ട് സമ്മാനം നല്‍കാന്‍ കഴിഞ്ഞില്ല എന്ന് ജനറല്‍ സെക്രട്ടറി ശ്രീമതി ശോഭാ കറുവക്കാട്ട് പറഞ്ഞു. ട്രഷറര്‍ പ്രദീപ് മേനോന്റെ നന്ദിപ്രകടനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.