You are Here : Home / USA News

നാമം പുരസ്‌കാരം പാര്‍ത്ഥസാരഥി പിള്ളയ്‌ക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 07, 2014 10:36 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമത്തിന്റെ ആദ്ധ്യാത്മിക പുരസ്‌കാരത്തിന്‌ പാര്‍ത്ഥസാരഥി പിള്ള അര്‍ഹനായി. അയ്യപ്പധര്‍മ്മ പ്രചാരണത്തിന്‌ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണിത്‌. മൂന്നര പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന പാര്‍ത്ഥസാരഥി പിള്ള അയ്യപ്പധര്‍മ്മം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കാണ്‌ വഹിച്ചത്‌. ഭക്തിഗായകന്‍, എഴുത്തുകാരന്‍, ഹിന്ദു ആചാരാനുഷ്‌ഠാനാചാര്യന്‍ എന്നീ നിലകളിലെല്ലാം പ്രശസ്‌തനായ പാര്‍ത്ഥസാരഥി പിള്ള അമേരിക്കയിലെ ഗുരുസ്വാമി എന്നാണ്‌ അറിയപ്പെടുന്നത്‌. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ നാമം പ്രസിഡന്റ്‌ മാധവന്‍ ബി. നായര്‍ പുരസ്‌കാരം സമ്മാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.