You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ കരോലിന (മാസ്‌ക്‌) പിക്‌നിക്കും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 16, 2014 08:39 hrs UTC

  

സൗത്ത്‌ കരോലിന: മലയാളി അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ കരോലിന (മാസ്‌ക്‌) അപ്‌ സ്‌റ്റേറ്റ്‌ സമ്മര്‍ പിക്‌നികും ജനറല്‍ ബോഡി മീറ്റിങ്ങും ജൂണ്‍ ആദ്യവാരത്തില്‍ നടന്നു. മാസ്‌ക്‌ അപ്‌ സ്‌റ്റേറ്റ്‌ പുതിയ പ്രസിഡന്റായി സേതു നായരെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികള്‍ : പദ്‌മകുമാര്‍, വര്‍ഗീസ്‌ ഫിലിപ്പ്‌ (കൊച്ചുമോന്‍ നിരണം), സ്റ്റീഫന്‍ ഫിലിപ്പോസ്‌ (ജേക്കബ്‌), സേതു നായര്‍ (പ്രസിഡന്റ്‌), കോശി കുഞ്ഞു ഫിലിപ്പോസ്‌ (ജോയിന്റ്‌ സെക്രട്ടറി), ജോണ്‍ മാത്യൂസ്‌ (റെജി), സതീശ്‌ തോമസ്‌, ബാബു തോമസ്‌ (സെക്രട്ടറി), വീ.എസ്‌.ജോസഫ്‌, സിജോ ജോര്‍ജ്‌ പറമ്പത്ത്‌, ആനന്ദ്‌ കുമാര്‍.

ഈ വര്‍ഷത്തെ ഓണം ആഘോഷങ്ങള്‍ ഗ്രീന്‍വില്‍ വേദിക്‌ സെന്ററില്‍ വെച്ച്‌ 13 സെപ്‌റ്റംബര്‍ 2014 നു വിവിധ പരിപാടികളോട്‌ കൂടി നടത്തുവാന്‍ തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.