You are Here : Home / USA News

എന്‍.ബി.എ. സെന്ററില്‍ മലയാളം ക്‌ളാസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു

Text Size  

Story Dated: Thursday, June 05, 2014 08:54 hrs UTC




ജയപ്രകാശ്‌ നായര്‍        
    
    

ന്യൂയോര്‍ക്ക്‌: ബെല്‍റോസിലുള്ള നായര്‍ ബനവലന്റ്‌ സെന്ററില്‍ ജൂണ്‍ 1 ഞായറാഴ്‌ച്ച പകല്‍ മൂന്നു മണി മുതല്‍ നടന്ന ചടങ്ങില്‍ വെച്ച്‌ ഈ വര്‍ഷത്തെ മലയാളം ക്‌ളാസ്സുകള്‍, മുഖ്യാതിഥിയായ മോഹനന്‍ കലാക്ഷേത്ര ഭദ്രദീപം കൊളുത്തി ഔപചാരികമായി ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ്‌ രഘുവരന്‍ നായര്‍ സ്വാഗതം ആശംസിക്കുകയും കുട്ടികളിലേക്ക്‌ നമ്മുടെ ഭാഷയും സംസ്‌കാരവും പകര്‍ന്നു കൊടുക്കാന്‍ എന്‍ ബി എ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു.

ജനറല്‍ സെക്രട്ടറി ശ്രീമതി ശോഭ കറുവക്കാട്ട്‌ അധ്യാപകരെ സദസ്സിനു പരിചയപ്പെടുത്തി. മലയാളം സ്‌കൂള്‍ ചെയര്‍പേഴ്‌സസണ്‍ ശ്രീമതി സരസമ്മ സ്‌കൂളിന്റെ സിലബസ്സും സമയവും പ്രവര്‍ത്തനരീതിയെക്കുറിച്ചും വിശദീകരിച്ചു. കുന്നപ്പള്ളി രാജഗോപാലും പ്രഭാകരന്‍ നായരുമാണ്‌ മറ്റ്‌ അദ്ധ്യാപകര്‍. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ സുനില്‍ നായര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന്‌ ചെന്നൈയിലുള്ള കലാക്ഷേത്രയിലെ പ്രൊഫസര്‍ കൂടിയായ മോഹനന്‍ കലാക്ഷേത്ര ഏതാനും നൃത്തങ്ങള്‍ അവതരിപ്പിച്ചു. കുട്ടികള്‍ക്ക്‌ മുദ്രകള്‍ മനസിലാകത്തക്കവിധം വിശദീകരിച്ചതിനു ശേഷം ആണ്‌ ഓരോ നൃത്തവും അവതരിപ്പിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.