You are Here : Home / USA News

ഫാത്തിമാ മാതാവിന്റെ രാജ്യാന്തര തീര്‍ത്ഥാടന പ്രതിമ ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് ദേവാലയത്തില്‍ ജൂണ്‍ എട്ടിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 04, 2014 10:02 hrs UTC


ന്യൂജേഴ്സി. ലോക പ്രശസ്തമായ ഫാത്തിമയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെ രാജ്യാന്തര തീര്‍ത്ഥാടന പ്രതിമ ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ജൂണ്‍ എട്ടിന് ഞായറാഴ്ച വൈകുന്നേരം 4.30-ന് എത്തിച്ചേരും.

പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ മൂന്നു ആട്ടിടയ കുട്ടികളില്‍ മൂത്തവളായ സെന്റ് ലൂസിയയ്ക്കു മുന്നില്‍ 1917 -ല്‍ അനുഗ്രഹീത മാതാവ് പ്രത്യക്ഷപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കി 1947-ല്‍ ജോസ്തെദിം തയാറാക്കിയതാണ് കന്യകാമറിയത്തിന്റെ ഈ പ്രതിമ.

ഫാത്തിമയുടെ സന്ദേശം ലോകത്താകമാനം എത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ഈ പ്രതിമ നൂറിലേറെ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ പ്രത്യാശയുടെ സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രതിമ എത്തിച്ചേരുന്നിടത്തെല്ലാം വിവിധങ്ങളായ അത്ഭുതങ്ങള്‍ സംഭവിക്കുകയും, ദൈവകൃപയുടെ സൂചനകള്‍, പല തവണ കണ്ണീര്‍പൊഴിക്കല്‍ ഉള്‍പ്പടെയുള്ളവ ദൃശ്യമാകുകയും ചെയ്തിട്ടുണ്ട് എന്ന് പില്‍ഗ്രിം സ്റ്റാച്യൂ ഫൌണ്ടേഷന്‍ വക്താക്കള്‍ പറയുന്നു.

ഫാത്തിമയിലെ ബിഷപ്പ് 1947-ല്‍ നല്‍കിയ കല്‍പ്പന നടപ്പാക്കുന്നതിനായി പില്‍ഗ്രിം വിര്‍ജിന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. നീണ്ട 54 വര്‍ഷങ്ങള്‍ക്കുശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത് ഫാത്തിമയുടെ സന്ദേശം മറ്റെന്നത്തേക്കാളും ഏറെ ഇന്ന് അവിളംബിതമായിരിക്കുന്നുവെന്നാണ്. അതുകൊണ്ടുതന്നെ പില്‍ഗ്രിം വിര്‍ജിന്‍ കമ്മിറ്റി പ്രതിമയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് തുടരാനും, പ്രതിമയുടെ തിരുശേഷിപ്പുകളില്‍ സന്ദര്‍ശനം നടത്താനും ആവശ്യപ്പെടുന്നു.

ഫാത്തിമയിലെ പരിശുദ്ധ കന്യകാമറിയത്തെ സ്തുതിക്കുന്നതിനായി ജൂണ്‍ എട്ടിന് ഞായറാഴ്ച സോമര്‍സെറ്റ് ദേവാലയത്തില്‍ ഒരുക്കുന്ന ഭക്തിപൂരിതമായ പരിപാടികളില്‍ പങ്കെടുക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനുമായി എല്ലാ ഇടവകാംഗങ്ങളേയും മറ്റ് തീര്‍ത്ഥാടകരേയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിള്ളി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെനി പോളോ (732 570 9024), ജോസഫ് പെരുമ്പായില്‍ (732 574 9180), ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, വെബ്സൈറ്റ്: ന്ദന്ദന്ദ.ന്ഥന്ധന്ധhഗ്നണ്ഡന്റന്ഥന്ഥത്നത്സഗ്നnത്ഥ.ഗ്നത്സദ്ദ സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.