ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ നാഷ്ണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ തുല്യ വിജയികള്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, May 30, 2014 10:38 hrs UTC
ഒക്സോണ്ഹില്(മേരിലാന്റ്) : അമ്പത്തിരണ്ടു വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ സ്ക്രിപ്പിസ് നാഷ്ണല്‍ സ്പെല്ലിംഗ് ബീ മത്സരത്തില്‍ തുല്യ വിജയികളായി.
മെയ് 29 വ്യാഴാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ ശ്രീറാം ഹോത്തര്(ന്യൂയോര്‍ക്ക്), അന്സന് സുജൊ(ഫോര്‍ട്ട് വര്‍ത്ത്)എന്നിവരാണ് അവസാന നിമിഷം വരെ ഉദ്വേഗം നിലനിന്ന മത്സര ടൈയില്‍ അവസാനിപ്പിച്ച് തുല്യ വിജയികളായി പ്രഖ്യാപിച്ചു.
സ്പെല്ലിംഗ് ബീ ആരംഭിച്ചു. 89 വര്‍ഷത്തിനുള്ളില്‍ നാലുതവണയും, 1962നു ശേഷം ആദ്യമായാണ് മത്സരം സമനിലയിലാകുന്നത്.
കഴിഞ്ഞ എട്ടുവര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്.
മൂന്നാംസ്ഥാനം ഗോഗുല്‍ വെങ്കിടാചലം എന്ന ഇന്ത്യന്വിദ്യാര്ത്ഥിക്കാണ്.
പതിനാലുകാരനായ ശ്രീറാം കഴിഞ്ഞവര്‍ഷം ഫൈനല്‍ റൗണ്ടില്‍ മൂന്നാംസ്ഥാനത്തെത്തിയെങ്കില് അന്സന് സെമിഫൈനലില്‍ എത്താതെ പുറത്തായിരുന്നു. അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അസൂയാവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.
Comments