ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ തിരുമേനിയുടെ വേര്‍പാടിലൂടെ ആത്മീയ പ്രകാശം പരത്തിയ ആചാര്യനെയാണ് ക്രൈസ്തവ സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നു ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ പ്രസ്താവിച്ചു. ബാവാ തിരുമേനിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് തോമസ് റ്റി ഉമ്മന്‍, റവ. വില്‍സണ്‍ ജോസ് , റവ. ഡോ. ഇട്ടി എബ്രഹാം, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (മുന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം) എന്നിവര്‍ ഒരു സംയുക്ത അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം 2010 ലാണ് സ്ഥാനത്യാഗം ചെയ്തത്. ഭൗതീകദേഹം ചൊവ്വാഴ്ച രാവിലെ കോട്ടയം ദേവലോകം അരമനയില്‍ കൊണ്ടുവരും.
Comments