You are Here : Home / USA News

സ്റ്റീഫന്‍ ദേവസി സ്‌നേഹസംഗീതവുമായി ഡിട്രോയിറ്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 17, 2014 10:48 hrs UTC

ഡിട്രോയിറ്റ്‌: വിരല്‍തുമ്പുകൊണ്ട്‌ സംഗീതവിസ്‌മയം തീര്‍ക്കുന്ന ലോക പ്രശസ്‌തനായ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീതവിരുന്ന്‌ `സ്‌നേഹസംഗീതം 2014' ജൂണ്‍ 21-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 6.30 മുതല്‍ ഫിറ്റ്‌സ്‌ ജിറാള്‍ഡ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. ഇതിന്റെ ആദ്യ ടിക്കറ്റ്‌ റവ. ഫിലിപ്പ്‌ വര്‍ഗീസ്‌, തോമസ്‌ ഏബ്രഹാമിന്‌ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു.

 

സ്റ്റീഫന്‍ ദേവസിക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ ബിനോയ്‌ ചാക്കോ, ഇമ്മാനുവേല്‍ ഹെന്റി, ജോബി കുര്യന്‍, സിസിലി ഏബ്രഹാം എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. സ്റ്റീഫന്‍ ദേവസിക്കൊപ്പം ജോസി ജോസ്‌ (ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്‌), ഷോമി ഡേവിഡ്‌ പെര്‍ക്കഷന്‍), ജോസ്‌ സ്റ്റീഫന്‍ (ഫ്‌ളൂട്ട്‌) തുടങ്ങിയ ഉപകരണ സംഗീത വിദഗ്‌ധരും സ്‌നേഹസംഗീതത്തിന്‌ മാറ്റുകൂട്ടുന്നു. ജേക്കബ്‌ തോമസ്‌, ജോജി വര്‍ഗീസ്‌, അലന്‍ ജോണ്‍, ജോജി ഏബ്രഹാം, ഫിന്നി കുര്യന്‍, ഷൈനി റോണി, ബഹിത ഉതുപ്പ്‌, റോയി മാത്യു, ജെഫറി ഫിലിപ്പ്‌ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ്‌ ഈ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോജി വര്‍ഗീസ്‌ (586 610 9932). അലന്‍ ജോണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.