പതിനെട്ട് പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പതിനെട്ടുക്കാരന് അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Saturday, May 03, 2014 11:47 hrs UTC
അരിസോണ : പതിനെട്ട് പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച ഹെസ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ പതിനെട്ടുക്കാരനെ അറസ്റ്റ് ചെയ്തതായി ഇന്ന് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പൈനല്‍ കൗണ്ടി ഷെരിഫ് പോള്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച 13 പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്സില്‍ ടൈയ്ലര്‍ കേസ്സിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അന്ന് ജാമ്യം നല്കി വിട്ടയച്ച പ്രതിയെ വീണ്ടും അഞ്ചു പീഡനങ്ങള്‍ കൂടി നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന്(മെയ്2ന്) വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തവണ കോടതി ടൈയ്ലറിന് ജാമ്യം നിഷേധിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത്രയും പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചത്.
വളരെ സമര്‍ത്ഥനും, നല്ലതുപോലെ സംസാരിക്കുവാന്‍ കഴിവുള്ള ടെയ്ലര് താനൊഴികെ മറ്റുള്ളവര്‍ എല്ലാവരും മോശമാണെന്നും, അതിനാലാണഅ അവര്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കിയതെന്നും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. ഈ അറസ്റ്റോടെ വിദ്യാര്‍ത്ഥിയെ സ്ക്കൂളില്‍ നിന്നും പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു.
Comments