You are Here : Home / USA News

മാര്‍ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ നാല്‍പ്പതാം ദിവസം ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 29, 2014 10:04 hrs UTC

ഷിക്കാഗോ: കാലം ചെയ്‌ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 40-ാം ദിവസം ഓക്ക്‌ പാര്‍ക്കിലുള്ള സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ മെയ്‌ 4-ാം തിയതി ഞായറാഴ്‌ച ആചരിക്കുന്നതാണ്‌. രാവിലെ എട്ടുമണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും അതെ തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും കുര്‍ബാന മദ്ധ്യെ പ്രത്യേക ധൂപ പ്രാര്‍ത്ഥന നടത്തും. വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം നേര്‍ച്ച വിളമ്പും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. വിശ്വാസികള്‍ എല്ലാവരും പുണ്യശ്ശോകനായ പരിശുദ്ധ ബാവായുടെ 40-ാം ദിവസത്തില്‍ പങ്കു കൊള്ളണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.