You are Here : Home / USA News

അഴിമതിക്കെതിരേ മാജിക്കിലൂടെ പ്രതികരിച്ചുകൊണ്ട്‌ അമേരിക്കന്‍ മലയാളി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 28, 2014 05:41 hrs EDT

ന്യൂയോര്‍ക്ക്‌: അഴിമതിക്കും വര്‍ഗീയതയ്‌ക്കുമെതിരേ പ്രതികരിച്ചുകൊണ്ട്‌ അമേരിക്കന്‍ മലയാളിയും മാന്ത്രികനുമായ ജോ പേരാവൂര്‍ മാജിക്‌ അവതരിപ്പിക്കുന്നു. `ബെഡ്‌ ഓഫ്‌ ഡെത്ത്‌' എന്ന രക്ഷപെടല്‍ ജാലവിദ്യയാണ്‌ മെയ്‌ മൂന്നാം തീയതി ജന്മനാടായ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ വെച്ച്‌ അരങ്ങേറുന്നത്‌. ഇരുമ്പ്‌ ചങ്ങലകളാല്‍ മരണക്കിടക്കയില്‍ ബന്ധനസ്ഥനാക്കപ്പെട്ട മാന്ത്രികനു മേല്‍ പതിക്കുന്ന കൂര്‍ത്ത ശരണങ്ങള്‍ക്കിടയിലൂടെ അതിസാഹസികമായി രക്ഷപെടുന്നത്‌ മാജിക്കിലെ ഏറ്റവും വിജയകരമായ രക്ഷപെടല്‍ ജാലവിദ്യകളിലൊന്നാണ്‌.

 

 

ബൈക്ക്‌ എസ്‌കേപ്പ്‌, ഫയര്‍ എസ്‌കേപ്പ്‌, ഗ്രേവ്‌ യാര്‍ഡ്‌ എസ്‌കേപ്പ്‌, കണ്ണുകെട്ടി ബൈക്ക്‌ ഓടിക്കല്‍, പത്രങ്ങളുടെ തലക്കെട്ട്‌ പ്രവചിക്കല്‍ തുടങ്ങിയ നിരവധി മാജിക്കുകളിലൂടെ സുപരിചിതനായ ജോ പേരാവൂരിന്റെ ഏഴാമത്തെ എസ്‌കേപ്പ്‌ മാജിക്കാണിത്‌. സാമൂഹിക പ്രശ്‌നങ്ങളുടെ തീവ്രത മാജിക്കിലുടെ ജനങ്ങളിലെത്തിക്കാറുള്ള ജോ, റെഡ്‌ക്രോസ്‌ സൊസൈറ്റിയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റാണ്‌. കണക്‌ടിക്കട്ടില്‍ താമസിക്കുന്ന ജോ ഇരുപതോളം രാജ്യങ്ങളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്‌. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ശാസ്‌ത്രജ്ഞയായ ഡോ. ലീനയാണ്‌ ഭാര്യ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സോഫിയ, ജെസീക്ക എന്നിവര്‍ മക്കളാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More