You are Here : Home / USA News

സാന്‍ഹൊസെ സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വലിയ ആഴ്‌ച തിരുകര്‍മ്മങ്ങള്‍ കൊണ്ടാടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 28, 2014 05:39 hrs EDT

സാന്‍ഹൊസെ: സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയത്തില്‍ വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിയോടെ പെസഹാ തിരുകര്‍മ്മങ്ങള്‍ ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ചു. തുടര്‍ന്ന്‌ ഇടവക ജനങ്ങള്‍ ഭവനങ്ങളില്‍ നിന്നും തയാറാക്കി കൊണ്ടുവന്ന അപ്പവും, അഞ്ചാം വാര്‍ഡിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പാലും അച്ചന്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുത്ത 12 ശ്ശീഹന്മാര്‍ക്കും തുടര്‍ന്ന്‌ ഇടവക ജനങ്ങള്‍ക്കുമായി പങ്കുവെച്ചു. ദുഖവെള്ളിയാഴ്‌ചത്തെ തിരുകര്‍മ്മങ്ങള്‍ 7 മണിക്ക്‌ ആരംഭിച്ചു. തിരുകര്‍മ്മങ്ങള്‍ക്കുശേഷം പള്ളി ചുറ്റിയുള്ള കുരിശിന്റെ വഴിയും അതിനുശേഷം കഞ്ഞിയും പയറും നേര്‍ച്ചയും ഉണ്ടായിരുന്നു.

 

ഈസ്റ്ററിന്റെ തിരുകര്‍മ്മങ്ങള്‍ ശനിയാഴ്‌ച വൈകിട്ട്‌ 7 മണിയോടെ ആരംഭിച്ചു. ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ നടത്തി. തുടര്‍ന്ന്‌ മാര്‍ഗ്ഗംകളിയും ഉണ്ടായിരുന്നു. വിവിന്‍ ഓണശേരില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More