You are Here : Home / USA News

ഷാര്‍ലറ്റ്‌ മലയാളി അസോസിയേഷന്‍ ബാലകലോത്സവം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, April 28, 2014 09:38 hrs UTC

നോര്‍ത്ത്‌ കരോളിന: ഷാര്‍ലറ്റ്‌ മലയാളി അസോസിയേഷന്‍ മാര്‍ച്ച്‌ 15ന്‌ ഷാര്‍ലറ്റിലെ ആദ്യ ബാലകലോത്സവം സംഘടിപ്പിച്ചു. വളര്‍ന്നു വരുന്ന യുവ തലമുറയില്‍ മലയാളി സംസ്‌കാരം വളര്‍ത്തി എടുക്കാന്‍ ഈ സംരംഭം ഉപകരിക്കും എന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വിവിധ മത്സര ഇനങ്ങളില്‍ 100 ഓളം കുട്ടികള്‍ പങ്കെടിത്തു. കലാപ്രതിഭ സമ്മാനം എബെന്‍ സെബാസ്റ്റ്യന്‍, ജോഹാന്‍ അത്തിയാല്‍, അതുല്‍ വികാസ്‌ എന്നിവര്‍ക്കും കലാതിലകം സമ്മാനം രാധിക ഉണ്ണികൃഷ്‌ണന്‍, നേഹ വാരിയര്‍, റൊസാന്‍ ജോസഫ്‌, ലിവിയ തോമസ്‌, സന്ധ്യ നായര്‍ എന്നിവര്‍ക്കും ലഭിച്ചു.

 

മുഖ്യ സമ്മാന ദാനം ഷാര്‍ലറ്റ്‌ കൗണ്ടി കമ്മിഷണര്‍ കിം റാറ്റ്‌ലിഫ്‌ നിര്‍വഹിച്ചു. സമ്മാനദാന ചടങ്ങില്‍ ഷാര്‍ലറ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ എല്‍ദോ പോള്‍ അധ്യക്ഷം വഹിച്ചു. ഷാര്‍ലറ്റ്‌ മലയാളി അസോസിയേഷന്‍ സംഖടിപിക്കുന്ന അടുത്ത പരിപാടികള്‍: മെയ്‌ മൂന്നിന്‌ ഫാമിലി പിക്‌നിക്‌ , മെയ്‌ 16-ന്‌ വിജയ്‌ യേശുദാസ്‌ സംഗീത പരിപാടി. ശ്വേത മോഹന്‍, രമ്യ നമ്പീശന്‍ എന്നിവരും പങ്കെടുകുന്നുണ്ട്‌. ടിക്കറ്റിനായി ഇമെയില്‍ അയയ്‌ക്കേണ്ട വിലാസം : charlottemalayali@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.