You are Here : Home / USA News

അഞ്ച് വയസുകാരന്റെ വെടിയേറ്റ് ഏഴു വയസുകാരി മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 16, 2014 10:26 hrs UTC

ഗാസ്റ്റന്‍ (സൌത്ത് കരോളിന്‍). കളി തോക്കാണെന്ന് കരുതി കാറിന്റെ ട്രാക്കില്‍ നിന്നും കിട്ടിയ തോക്കിന്റെ കാഞ്ചി വലിച്ചതിനെ തുടര്‍ന്ന് ചീറി പാഞ്ഞ വെടിയുണ്ട കളിച്ചു കൊണ്ടിരുന്ന ഏഴു വയസുകാരിയുടെ ജീവന്‍ അപഹരിക്കുകയും അഞ്ചു വയസുകാരനെ പരിക്കേല്പിക്കുകയും ചെയ്തു. ഏപ്രില്‍ 12 ശനിയാഴ്ച രാത്രി വീട്ടില്‍ ബര്‍ത്തഡേ പാര്‍ട്ടി നടക്കുമ്പോള്‍ കുട്ടികള്‍ പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ട്രാക്കില്‍ നിന്നും കളി തോക്കാണെന്ന് കരുതി അഞ്ച് വയസുകാരന്‍ എടുത്തത്.

 

 

അമ്മയുടെ ബോയ് ഫ്രണ്ട് ട്രാക്കില്‍ സൂക്ഷിച്ചിരുന്ന തിരനിറച്ച യഥാര്‍ത്ഥ തോക്കായിരുന്നു. തോക്കില്‍ നിന്നുളള വെടിയുണ്ട കാറിന്റെ ചില്ല് തകര്‍ത്താണ് പെണ്‍ കുട്ടിയുടെ നെഞ്ചില്‍ തറച്ചത്. വെടിയുണ്ടയുടെ മറ്റൊരു മാര്‍ഗം അഞ്ച് വയസുകാരന്റെ കയ്യിലും പരിക്കേല്പിച്ചു. രണ്ടു പേരേയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഏഴു വയസുകാരി ഇതിനിടെ മരിച്ചിരുന്നു. ഏപ്രില്‍ 15 ചൊവ്വാഴ്ചയാണ് ലക്സിംഗ്ടണ്‍ കൌണ്ടി ഷെറിഫ് ജെയിംസ് മെറ്റ് വിവരങ്ങള്‍ പത്രങ്ങള്‍ക്ക് നല്‍കിയത്. ഈ മാസം ആദ്യം ഫിലഡല്‍ഫിയായില്‍ രണ്ട് വയസുളള ആണ്‍ കുട്ടി തോക്കെടുത്ത് കളിച്ചതിനെ തുടര്‍ന്ന് വെടിപൊട്ടുകയും 11 വയസുളള സഹോദരി മരിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വെയ്ക്കുന്ന തോക്ക് കുട്ടികളുടെ കയ്യില്‍ കിട്ടിയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. മാതാപിതാക്കളും ബന്ധപ്പെട്ടവരും ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.